മലപ്പുറം: സിവിൽ സപ്ലൈസ് വകുപ്പിന്റെ നേതൃത്വത്തിൽ ഭക്ഷ്യസുരക്ഷ, ലീഗൽമെട്രോളജി, റവന്യൂ വകുപ്പുകൾ സംയുക്തമായി ജില്ലയിലെ വിവിധ കടകളിലെ ക്രമക്കേടുകൾ കണ്ടെത്തുന്നതിനായി നടത്തുന്ന പരിശോധനകൾ തുടരുന്നു. പെരിന്തൽമണ്ണയിൽ പലചരക്ക്, പച്ചക്കറി, ബേക്കറി, ഹോട്ടൽ തുടങ്ങിയ വിഭാഗത്തിൽപ്പെട്ട പതിനഞ്ചോളം വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന നടത്തി. മൂന്ന് കടകളിൽ നിന്നായി 37,000 രൂപ ഈടാക്കി. നാല് സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. ഏഴ് സ്ഥാപനങ്ങളിൽ ക്രമക്കേടുകൾ കണ്ടെത്തി. താലൂക്ക് സപ്ലൈ ഓഫീസർ കെ. മോഹൻദാസിന്റെ നേതൃത്വത്തിൽ 16 അംഗങ്ങൾ ഉൾപ്പെട്ട സംഘമാണ് പരിശോധന നടത്തിയത്.