Asianet News MalayalamAsianet News Malayalam

ആലുവ റെയിൽവേ സ്റ്റേഷനിൽ സംഘർഷം; ഒരാൾക്ക് വെട്ടേറ്റു, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

സ്ത്രീകൾ തമ്മിലുണ്ടായ വാക്കുതർക്കമാണ് ആക്രമണത്തിലേക്ക് നയിച്ചത്. സംഭവത്തിൽ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഏറ്റുമുട്ടലിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.

Clash at Aluva Railway Station One person was stabbed CCTV footage is out
Author
First Published Aug 19, 2024, 11:43 PM IST | Last Updated Aug 19, 2024, 11:43 PM IST

കൊച്ചി: ആലുവ റെയിൽവേ സ്റ്റേഷനുസമീപം രണ്ടംഗസംഘം തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരാൾക്ക് വെട്ടേറ്റു. സ്ത്രീകൾ തമ്മിലുണ്ടായ വാക്കുതർക്കമാണ് ആക്രമണത്തിലേക്ക് നയിച്ചത്. സംഭവത്തിൽ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഏറ്റുമുട്ടലിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.

ആലുവ റെയിൽവേ സ്റ്റേഷൻ്റെ പാർക്കിങ് ഏരിയിലായിരുന്നു സംഭവം. രണ്ട് സ്ത്രീകൾ തമ്മിലുണ്ടായ വാക്കുതർക്കവും കയ്യാങ്കളിയുമായിരുന്നു സംഭവത്തിന്‍റെ. പിന്നാലെ ഒപ്പമുണ്ടായിരുന്ന പുരുഷൻമാർ തർക്കം ഏറ്റെടുക്കുകയായിരുന്നു. കോഴിക്കോട് സ്വദേശി മുരളിയും ഇടുക്കി സ്വദേശി ടിന്റോയും തമ്മിലെ വാക്കേറ്റം അക്രമത്തില്‍ കല്ലാശിക്കുകയായിരുന്നു. കോഴിക്കോട് സ്വദേശി മുരളിക്കാണ് വെട്ടേറ്റത്. ഇടുക്കി സ്വദേശി ടിന്റോയാണ് മുരളിയെ വെട്ടിയത്. തർക്കത്തിനിടെ മുരളിയുടെ ബാഗിലുണ്ടായിരുന്ന കത്തി കൈക്കലാക്കിയ ടിന്റോ മുരളിയെ പലതവണ വെട്ടി. ഓടി രക്ഷപ്പെടാൻ ശ്രമിച്ച മുരളിയെ പിന്തുടർന്നും വെട്ടി. ഗുരുതരാവസ്ഥയിലായ ഇയാളെ കളമശ്ശേരി മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചു. 

ടിന്റോയ്ക്കൊപ്പമുണ്ടായിരുന്ന കോട്ടയം സ്വദേശി ബിജിയും മുരളിയ്ക്കൊപ്പമുണ്ടായിരുന്ന തമിഴ്നാട് സ്വദേശി സെൽവിയും തമ്മിലായിരുന്നു തർക്കം ഉണ്ടായത്. സംഭവത്തിൽ ടിന്റോയെയും ബിജിയെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഗുരുതരമായി പരിക്കേറ്റ മുരളിയെ കളമശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പ്രദേശം ലഹരി മാഫിയയുടേയും സാമൂഹിക വിരുദ്ധരുടേയും കേന്ദ്രമായെന്ന പരാതി നേരത്തെ ഉയർന്നിരുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios