21 ന് സിപിഐ പിറവം നഗരസഭ കൗൺസിലർ മുകേഷ് തങ്കപ്പനെയും എഐവൈഎഫ് പിറവം മുനിസിപ്പൽ കമ്മറ്റി ഭാരവാഹി ബിബിൻ ജോർജിനേയും സിപിഎം പ്രവർത്തകർ മർദ്ദിച്ചു. 

എറണാകുളം: പിറവത്ത് സിപിഎം സിപിഐ പോര് മുറുകുന്നു. സിപിഐ ക്കെതിരെ സിപിഎം നഗരത്തിൽ പ്രകടനവും പ്രതിഷേധ യോഗവും നടത്തി. സ്വന്തം മുന്നണിയില ഘടക കക്ഷി സിപിഐക്കെതിരെ പ്രകോപന മുദ്രവാക്യങ്ങള്‍ വിളിച്ചാണ് സിപിഎം പിറവത്ത് പ്രതിഷേധ യോഗം നടത്തിയത്. ഡിസംബർ 17ന് സിപിഎം ഏരിയ കമ്മറ്റി അംഗം കെ.പി. സലീമിനെ സിപിഐ നേതാവ് ബെന്നി ജോർജ്ജ് ആക്രമിച്ചതോടെയാണ് തർക്കം തുടങ്ങുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

21 ന് സിപിഐ പിറവം നഗരസഭ കൗൺസിലർ മുകേഷ് തങ്കപ്പനെയും എഐവൈഎഫ് പിറവം മുനിസിപ്പൽ കമ്മറ്റി ഭാരവാഹി ബിബിൻ ജോർജിനേയും സിപിഎം പ്രവർത്തകർ മർദ്ദിച്ചു. ഇതിനെതിരെ സിപിഐ പ്രതിഷേധ മാർച്ചു നടത്തി. മാർച്ചിന് മേരെ സിപിഎം അക്രമമുണ്ടായി.

പിന്നാലെ ജില്ലാ ഘടകം വിഷയം ഏറ്റെടുത്തു. പരസ്പരം ആരോപണ പ്രത്യാരോപണങ്ങൾ. നേതാക്കളെ മർദ്ദിച്ചവരെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് സിപിഐ രണ്ടാം തീയതി പൊലീസ് സ്റ്റേഷൻ മാർച്ചും നടത്തുന്നുണ്ട്.