വിളമ്പിയ ചിക്കന്‍ ബിരിയാണി തങ്ങള്‍ എടുക്കാമെന്നും പകരം വെജ് ബിരിയാണി കൊടുക്കണമെന്നുമുള്ള യുവാക്കളുടെ സമവായ നിര്‍ദ്ദേശവും ഹോട്ടലുടമ പരിഗണിച്ചില്ല. ഇതോടെ ഹോട്ടലുടമ യുവാക്കളോടും തട്ടിക്കയറി. പിന്നാലെയാണ് തര്‍ക്കം കയ്യേറ്റത്തിലെത്തിയത്. 

വെജ് ബിരിയാണിക്ക് പകരം ചിക്കന്‍ ബിരിയാണി വിളമ്പിയതിന് പിന്നാലെ ഹോട്ടലില്‍ സംഘര്‍ഷം (Row after chicken biriyani served instead of veg biriyani). പയ്യന്നൂരിലെ ഹോട്ടലിലാണ് സംഘര്‍ഷമുണ്ടായത്. അക്രമത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. പയ്യന്നൂര്‍ മെയിന്‍ റോഡിലെ മൈത്രി ഹോട്ടലില്‍ ഇൻ്നലെ ഉച്ചയോടെയാണ് സംഭവം. ഉച്ചയ്ക്ക് ഹോട്ടലിലെത്തിയ ഒരാള്‍ വെജ് ബിരിയാണി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കഴിക്കാനായി വിളമ്പുന്നതിനിടയിലാണ് ബിരിയാണി ചിക്കനാണെന്നത് ശ്രദ്ധയില്‍പ്പെട്ടത്.

വിവരം ഹോട്ടലുടമയുടെ ശ്രദ്ധയില്‍പ്പെടുത്തിയതിന് പിന്നാലെ തര്‍ക്കമായി. ചിക്കന്‍ കഴിക്കാറില്ലെന്നും ഭക്ഷണം മാറ്റി നല്‍കാന്‍ ഹോട്ടലുടമ തയ്യാറായില്ലെന്നുമാണ് ആരോപണം. ഹോട്ടലുടമയുമായുള്ള തര്‍ക്കം ശ്രദ്ധയില്‍പ്പെട്ടതോടെ ഹോട്ടലിലുണ്ടായിരുന്ന രണ്ട് യുവാക്കള്‍ പ്രശ്നത്തില്‍ ഇടപെടുകയായിരുന്നു. വിളമ്പിയ ചിക്കന്‍ ബിരിയാണി തങ്ങള്‍ എടുക്കാമെന്നും പകരം വെജ് ബിരിയാണി കൊടുക്കണമെന്നുമുള്ള യുവാക്കളുടെ സമവായ നിര്‍ദ്ദേശവും ഹോട്ടലുടമ പരിഗണിച്ചില്ല. ഇതോടെ ഹോട്ടലുടമ യുവാക്കളോടും തട്ടിക്കയറി.

പിന്നാലെയാണ് തര്‍ക്കം കയ്യേറ്റത്തിലെത്തിയത്. ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്‍റ് പയ്യന്നൂര്‍ യൂണിറ്റ് പ്രസിഡന്‍റ് കൂടിയായ ഹോട്ടലുടമ ഡി വി ബാലകൃഷ്ണന്‍, ഭക്ഷണം കഴിക്കാനെത്തിയ സി പി ഷിമിത്ത്, എംഎസ് സനൂപ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഹോട്ടലില്‍ ബഹളമായതോടെ നിരവധിപ്പേരാണ് ഇവിടേയ്ക്ക് എത്തിയത്, പിന്നാലെ പൊലീസും എത്തി. ഹോട്ടലുടമയുടെ ഭാഗത്ത് നിന്നാണ് വീഴ്ചയുണ്ടായതെന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ് വിശദമാക്കി. ഇരുവിഭാഗവും സംഭവത്തില്‍ പൊലീസിന് പരാതി നല്‍കിയിട്ടുണ്ട്. 


കാറ്ററിംഗിനിടെ തീറ്റമത്സരം; അരമണിക്കൂറില്‍ 19 കാരന്‍ അകത്താക്കിയത് 2.5 കിലോ ബിരിയാണി
ക്രിസ്തുമസ് അവധിക്ക് കാറ്ററിംഗ് ജോലിക്ക് പോയ പത്തൊമ്പതുകാരന്‍ തീറ്റമത്സരത്തിലെ താരമായി. റപ്പായി ഫൌണ്ടേൽന്‍ നടത്തിയ തീറ്റമത്സരത്തില്‍ ആരും പ്രതീക്ഷിക്കാത്ത ആളാണ് വിജയി ആയത്. ജനുവരി രണ്ടാം തിയതി തൃശൂരില്‍ വച്ചാണ് ബിരിയാണി തീറ്റമത്സരം സംഘടിപ്പിച്ചത്. ജീവിതത്തില്‍ ഇതുവരെയും ഒരു തീറ്റമത്സരത്തില്‍ പങ്കെടുത്തിട്ടില്ലാത്ത പൂത്തോള്‍ സ്വദേശി റഷിനാണ് അരമണിക്കൂറില്‍ രണ്ടരക്കിലോ ചിക്കന്‍ ബിരിയാണി അകത്താക്കിയത്.

മിനിറ്റിൽ വിറ്റത് 115 ബിരിയാണി: ഇന്ത്യാക്കാരുടെ 2021 ലെ 'തീറ്റക്കണക്ക്'
ഇന്ത്യാക്കാർ 2021 ൽ ഏറ്റവും കൂടുതൽ കഴിച്ചത് ബിരിയാണിയെന്ന് സ്വിഗിയുണ്ടെ കണക്ക്. ഒരു മിനിറ്റിൽ 115 ബിരിയാണി വീതമാണ് വിറ്റുപോയത്. ന്യൂസിലന്റിലെ ജനസംഖ്യയോളം സമോസയും വിറ്റുപോയെന്ന് സ്വിഗിയുടെ വാർഷിക റിപ്പോർട്ടിൽ പറയുന്നു. 2020 ൽ 3.5 കോടി ബിരിയാണി ഓർഡറുകളാണ് ഉണ്ടായത്. അത് 2021 ൽ 5.5 കോടിയായി ഉയർന്നു. 50 ലക്ഷം ഓർഡറുകളാണ് സമോസയ്ക്ക് ലഭിച്ചത്. പാവ് ബാജിക്ക് 21 ലക്ഷം ഓർഡറുകൾ കിട്ടി. പത്ത് മണിക്ക് ശേഷം ഇന്ത്യാക്കാർ കഴിച്ചത് അധികവും ചീസ് ഗാർലിക് ബ്രെഡും പോപ്കോണും ഫ്രഞ്ച് ഫ്രൈസുമായിരുന്നുവെന്നും സ്വിഗി പറയുന്നു.