സമരം ചെയ്തതിന് വിദ്യാർത്ഥികളിൽ നിന്നും ഭീമമായ പിഴ ഈടാക്കാനുള്ള എൻഐടി നീക്കത്തിനെതിരെയായിരുന്നു എസ്എഫ്ഐ പ്രതിഷേധ മാർച്ച്‌.  

കോഴിക്കോട്: കോഴിക്കോട് എന്‍ഐടിക്ക് മുന്നിലേക്ക് എസ്എഫ്ഐ നടത്തിയ പ്രതിഷേധ മാര്‍ച്ചിനിടെ പൊലീസുകാരന് പരിക്ക്. എസ്എഫ്ഐ പ്രതിഷേധക്കാര്‍ പൊലീസ് ബാരിക്കേഡ് മറിച്ചിടാന്‍ ശ്രമിക്കുന്നതിനിടെ കുന്നമംഗലം എസ്ഐ രമേശിനാണ് കാലിന് പരിക്കേറ്റത്. പൊലീസുകാരനെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

ക്യാമ്പസിനകത്ത് സമരം നടത്തിയതിന്റെ പേരില്‍ വിദ്യാര്‍ത്ഥികളില്‍ നിന്നും ഭീമമായ പിഴ ഈടാക്കാനുള്ള എന്‍ഐടി തീരുമാനത്തിനെതിരെയായിരുന്നു എസ്എഫ്ഐയുടെ പ്രതിഷേധമാര്‍ച്ച്. മാര്‍ച്ച് എന്‍ഐടിക്ക് മുന്നില്‍ ബാരിക്കേഡ് വെച്ച് പൊലീസ് തടയുകയായിരുന്നു. സംഘർഷത്തില്‍ പരിക്കേറ്റ കുന്നമംഗലം എസ് ഐയെ മെഡിക്കൽ കോളേജിലേക്ക് മാറ്റി. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്