ബോട്ടണി രണ്ടാം വർഷ വിദ്യാർത്ഥികൾ തമ്മിലായിരുന്നു തർക്കം. ഒരു വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടി. ബോട്ടണി രണ്ടും മൂന്നും വർഷ വിദ്യാർത്ഥികൾ തമ്മിലാണ് തർക്കമുണ്ടായത് സംഘർഷമുണ്ടായത്.
തർക്കത്തിനിടെ പരിക്കേറ്റ ഒരു വിദ്യാർത്ഥിയെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടാം വർഷ വിദ്യാർത്ഥി അഖിലിനാണ് പരിക്കേറ്റത്. രണ്ടാം വർഷ വിദ്യാർത്ഥി ക്ലാസിന് പുറത്ത് നിൽക്കുന്നത് സീനിയർ വിദ്യാർത്ഥികൾ ചോദ്യം ചെയ്തതാണ് തർക്കത്തിൽ കലാശിച്ചത്. രണ്ട് ബാച്ചുകൾ തമ്മിലുളള തർക്കമാണ് വിഷയം. ഇരുവിഭാഗവും എസ്എഫഐക്കാരാണ്.
