വിദ്യാർത്ഥിയുടെ റാഗിംഗ് പരാതിയിൽ തെളിവെടുപ്പ് നടക്കുന്നതിനിടയിലാണ് സംഘർഷം ഉണ്ടായത്. ഒന്നാം വർഷ വിദ്യാർത്ഥി എസ്. അർജുനെ എസ്എഫ്ഐക്കാർ റാഗ് ചെയ്‌തെന്നാരുന്നു പരാതി. 

തിരുവനന്തപുരം: തിരുവനന്തപുരം ലോ അക്കാദമിയിൽ എബിവിപി - എസ്എഫ്ഐ സംഘർഷം. വിദ്യാർത്ഥിയുടെ റാഗിംഗ് പരാതിയിൽ തെളിവെടുപ്പ് നടക്കുന്നതിനിടയിലാണ് സംഘർഷം ഉണ്ടായത്. ഒന്നാം വർഷ വിദ്യാർത്ഥി എസ്. അർജുനെ എസ്എഫ്ഐക്കാർ റാഗ് ചെയ്‌തെന്നാരുന്നു പരാതി. 

സംഭവത്തില്‍ ഇന്ന് തെളിവെപ്പ് നടക്കുന്നതിനിടെ അർജുന്റെ അമ്മ നിഷ പ്രവീണിനെയും എസ്എഫ്ആക്കാർ മർദിച്ചെന്നും പരാതിയുണ്ട്. മര്‍ദനമേറ്റ നിഷ പ്രവീൺ പേരൂർക്കട ആശുപത്രിയിൽ ചികിത്സയിലാണ്. അതേസമയം, ആരോപണങ്ങൾ എസ്എഫ്ഐ നിഷേധിച്ചു. എബിവിപി പ്രവർത്തകരും നിഷ പ്രവീണും ചേർന്ന് വനിത നേതാവിനെ മർദിച്ചെന്നുവെന്നാണ് എസ്എഫ്ഐയുടെ ആരോപണം. എസ്എഫ്ഐ ഏരിയ കമ്മിറ്റി അംഗം അമേയ മനോജും ആശുപത്രിയിൽ ചികിത്സയിലാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്