ഡോറിന്‍റെ ഭാഗത്ത് നിന്ന് റോഡിലേക്ക് വീണ ഹൻ ഷാദിന്‍റെ ദേഹത്ത് കൂടി ബസിന്‍റെ ടയറുകൾ കയറിയിറങ്ങിയതായി ദൃക്സാക്ഷികൾ പറഞ്ഞു.
കോഴിക്കോട്: ഓടി കൊണ്ടിരുന്ന ബസ്സിൽ നിന്ന് വീണ് ക്ലീനർ മരിച്ചു. കോഴിക്കോട് മാറാട് സ്വദേശി ഹൻഷാദ് (22) ആണ് മരിച്ചത്, രാവിലെ പത്ത് മണിയോടെ ബേപ്പൂരിലാണ് അപകടം. ഡോറിന്‍റെ ഭാഗത്ത് നിന്ന് റോഡിലേക്ക് വീണ ഹൻ ഷാദിന്‍റെ ദേഹത്ത് കൂടി ബസിന്‍റെ ടയറുകൾ കയറിയിറങ്ങിയതായി ദൃക്സാക്ഷികൾ പറഞ്ഞു. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഓടുന്ന ബസിന്‍റെ ഡോര്‍ തുറന്ന് ഉണ്ടാകുന്ന അപകടങ്ങള്‍ ഒഴിവാക്കാനായി ബസിന്‍റെ ഡോറുകള്‍ ഓട്ടോമാറ്റിക്ക് സംവിധാനമുള്ളതാക്കണമെന്ന് ആര്‍ടിഒ നിര്‍ദ്ദേശമുണ്ടായിരുന്നു.
