വിഴിഞ്ഞം, പുല്ലുവിള, പൂവാർ , എന്നീ മേഖല കേന്ദ്രികരിച്ച് നടത്തിയ പട്രോളിംഗിൽ  നിരവധി വള്ളങ്ങളും ബോട്ടുകളും പരിശോധനക്ക് വിധേയമാക്കി

തിരുവനന്തപുരം: ഇതര സംസ്ഥാനങ്ങളിൽ നിന്ന് മദ്യവും ലഹരി വസ്തുക്കളും കടൽ വഴി കേരളത്തിലേക്ക് എത്താൻ സാധ്യതയുണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിൽ എക്സൈസും തീരദേശ പൊലീസും കടലിൽ പരിശോധന നടത്തി. നെയ്യാറ്റിൻകര എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സച്ചിൻ, വിഴിഞ്ഞം തീരദേശ പോലീസ് എസ്.ഐ ഷാനിബാസ്, ഗ്രേഡ് എസ്.ഐ സെൽവരാജ് എന്നിവരുടെ നേതൃത്വത്തിലാണ് കടൽ പരിശോധന ശക്തമാക്കിയത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വിഴിഞ്ഞം, പുല്ലുവിള, പൂവാർ , എന്നീ മേഖല കേന്ദ്രികരിച്ച് നടത്തിയ പട്രോളിംഗിൽ നിരവധി വള്ളങ്ങളും ബോട്ടുകളും പരിശോധനക്ക് വിധേയമാക്കിയെങ്കിലും ഒന്നും കണ്ടെത്താനയില്ലെന്നും മിന്നൽ പരിശോധനകൾ തുടരുമെന്നും അധികൃതർ അറിയിച്ചു.