Asianet News MalayalamAsianet News Malayalam

ഓടുന്ന ഓട്ടോയുടെ ഹാന്‍റിലിലേക്ക് കയറിവന്നത് അസല്‍ ഒരു മൂര്‍ഖന്‍ !

ഓടുന്ന ഓട്ടോയുടെ ഹാന്‍റിലിലേക്ക് കയറിവന്ന യാത്രക്കാരനെ കണ്ട് ജോസ് ഞെട്ടി. ഒത്ത ഒരു മൂര്‍ഖന്‍ കുഞ്ഞ്. കഴിഞ്ഞ ദിവസം ചെന്നിത്തല പുത്തു വിളപ്പടിയിലെ ഓട്ടോ സ്റ്റാന്‍റിലെ  ഓട്ടോ ഡ്രൈവര്‍ ഇരമത്തൂര്‍ വെളുത്താടത്ത് വീട്ടില്‍ ജോസിനാണ് ഈ അനുഭവം. 

cobra in a running autos handle
Author
Mannar, First Published Dec 23, 2018, 5:32 PM IST

മാന്നാര്‍: ഓടുന്ന ഓട്ടോയുടെ ഹാന്‍റിലിലേക്ക് കയറിവന്ന യാത്രക്കാരനെ കണ്ട് ജോസ് ഞെട്ടി. ഒത്ത ഒരു മൂര്‍ഖന്‍ കുഞ്ഞ്. കഴിഞ്ഞ ദിവസം ചെന്നിത്തല പുത്തു വിളപ്പടിയിലെ ഓട്ടോ സ്റ്റാന്‍റിലെ  ഓട്ടോ ഡ്രൈവര്‍ ഇരമത്തൂര്‍ വെളുത്താടത്ത് വീട്ടില്‍ ജോസിനാണ് ഈ അനുഭവം. 

ഓട്ടോയില്‍ കയറിയ യാത്രക്കാരുമായി ജോസ് പതിവുപോലെ പൊടിയാടിവരെ ഓട്ടം പോയത്. യാത്രക്കാരെ ഇറക്കിയ ജോസ് തിരിച്ച് വിളപ്പടിയിലേക്ക് വരുന്നവഴി മാന്നാര്‍ തൃക്കുരട്ടി ക്ഷേത്രത്തിന് സമീപത്തെത്തിയപ്പോഴാണ് ഹാന്‍റിലിലേക്ക് മൂര്‍ഖന്‍ കുഞ്ഞ് കയറിവന്നത്. 

ഓടുന്ന വണ്ടിയുടെ ഹാന്‍റിലേക്ക് മൂര്‍ഖന്‍ പാമ്പ് കയറിവന്നത് കണ്ട് പേടിച്ച ജോസ് ഉടനെ ഓട്ടോ നിര്‍ത്തി നാട്ടുകാരെ വിളിച്ചു കൂട്ടി. സമീപത്തെ ഓട്ടോ സ്റ്റാന്‍റിലെ ഡൈവര്‍മാര്‍ ഓടിവന്ന് മൂര്‍ഖന്‍ കുഞ്ഞിനെ പിടികൂടുകയായിരുന്നു. 

cobra in a running autos handle

 

Follow Us:
Download App:
  • android
  • ios