ശക്തമായ കാറ്റിലും മഴയിലും വീടിന്റെ മുകളിൽ തെങ്ങ് വീണ് മേൽക്കൂരയും വീടിനു മുൻവശത്തെ കിണറും തകർന്നു. 

മാന്നാർ: ശക്തമായ കാറ്റിലും മഴയിലും വീടിന്റെ മുകളിൽ തെങ്ങ് വീണ് മേൽക്കൂരയും വീടിനു മുൻവശത്തെ കിണറും തകർന്നു. മാന്നാർ പാവുക്കര കാരാഞ്ചേരിൽ വീട്ടിൽ ഉണ്ണിയുടെ വീടിനു മുകളിലാണ് തെങ്ങ് വീണത്. ഇന്ന് വൈകിട്ട് മൂന്നു മണിയോടെ ശക്തമായ കാറ്റിൽ വീടിനു സമീപത്തെ പുരയിടത്തിൽ നിന്ന് തെങ്ങ് ഒടിഞ്ഞു വീണാണ് അപകടം സംഭവിച്ചത്. ആളപായമില്ല.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred