ആലപ്പുഴ കോടംതുരുത്ത് കോയിമ്മപ്പറമ്പിൽ നീരജ് കെ എസ് ആണ് മരിച്ചത്. ഇടക്കൊച്ചി അക്വിനാസ് കോളേജ് ബി എ എക്കണോമിക്സ് മൂന്നാം വർഷ വിദ്യാർത്ഥിയാണ് നീരജ്.

കൊച്ചി: ഇടക്കൊച്ചി പഷ്ണിത്തോട് പാലത്തിന് മുകളിൽ സ്വകാര്യ ബസിനടിയിൽപ്പെട്ട് സ്കൂട്ടർ യാത്രികനായ കോളേജ് വിദ്യാർത്ഥി മരിച്ചു. ആലപ്പുഴ കോടംതുരുത്ത് കോയിമ്മപ്പറമ്പിൽ നീരജ് കെ എസ് ആണ് മരിച്ചത്. ഇടക്കൊച്ചി അക്വിനാസ് കോളേജ് ബി എ എക്കണോമിക്സ് മൂന്നാം വർഷ വിദ്യാർത്ഥിയാണ് നീരജ്. ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് അപകടം നടന്നത്.

അതേസമയം, കോഴിക്കോട് ഉള്ളിയേരിയിൽ ബൈക്കപകടത്തില്‍ യുവാവ് മരിച്ചു. ഉള്ള്യേരി 19 ലെ അയ്യപ്പന്‍ കണ്ടി ആദര്‍ശാണ് മരിച്ചത്. 25 വയസ്സായിരുന്നു. ബസ് ഡ്രൈവറായിരുന്നു ആദര്‍ശ്. ഞായറാഴ്ച രാത്രി 10 മണിയോടെ ഉള്ളിയേരി പൊയില്‍ താഴത്തായിരുന്നു അപകടം ഉണ്ടായത്. വീട്ടിലേക്ക് പോകുന്നതിനിടെ ഗുഡ്‌സ് ഓട്ടോ ഇടിക്കുകയായിരുന്നു. ഉടനെ മൊടക്കല്ലൂര്‍ മലബാർ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അരവിന്ദന്‍ - അനിത ദമ്പതികളുടെ മകനാണ് ആദര്‍ശ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്