പിന്നീട് വയറിൽ മുഴ വന്നപ്പോൾ നാട്ടുകാർ പണം പിരിച്ച് ശസ്ത്രക്രിയ നടത്തുകയായിരുന്നു. രാത്രിയിൽ ഓരോ വീട്ടിലും മാറി മാറിയായിരുന്നു സോണിയയുടെ കിടപ്പ്. ഭക്ഷണവും ഓരോ വീടുകളിൽ നിന്നായിരുന്നു.

കണ്ണൂർ: 16 വർഷം നാടിന് കാവലായി നിന്ന സോണിയ എന്ന നായക്ക് കണ്ണീരോടെ വിട നൽകി കണ്ണൂർ മട്ടന്നൂരിന് സമീപത്തെ പറയനാട്ടുകാർ. പ്രായാധിക്യം മൂലം ചത്ത നായയെ പുഷ്പചക്രം സമർപ്പിച്ചാണ് സംസ്കരിച്ചത്. മുൻപ് പന്നിക്കെണിയിൽ അകപ്പെട്ട് നായയുടെ തൊലിയുരിഞ്ഞിരുന്നു. അന്ന് നാട്ടുകാരാണ് ചികിത്സ നൽകിയത്. പിന്നീട് വയറിൽ മുഴ വന്നപ്പോൾ നാട്ടുകാർ പണം പിരിച്ച് ശസ്ത്രക്രിയ നടത്തുകയായിരുന്നു. രാത്രിയിൽ ഓരോ വീട്ടിലും മാറി മാറിയായിരുന്നു സോണിയയുടെ കിടപ്പ്. ഭക്ഷണവും ഓരോ വീടുകളിൽ നിന്നായിരുന്നു.

YouTube video player