Asianet News MalayalamAsianet News Malayalam

കടുവയുടെ ആക്രമണത്തില്‍ ചത്ത പശുവുമായി മണിക്കൂറുകള്‍ നീണ്ട റോഡ് ഉപരോധം; ഒടുവില്‍ നഷ്ടപരിഹാരം നല്‍കാന്‍ തീരുമാനം

മൂന്നാർ രാജമല നൈമക്കാട് തൊഴുത്തിൽ കെട്ടിയിരുന്ന അഞ്ചു പശുക്കളെയാണ് കടുവ ഇന്നലെ രാത്രി കടിച്ച് കൊന്നത്. പളനിസ്വാമി -മാരിയപ്പന്‍ എന്നിവരുടെ പശുക്കളാണ് കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

compensation granted for cattle farmers who lost cow in tiger attack
Author
First Published Oct 3, 2022, 1:20 AM IST

മൂന്നാറില്‍ കടുവയുടെ ആക്രമണത്തില്‍ പശുക്കള്‍ ചത്ത സംഭവത്തില്‍ ഉടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ തീരുമാനം. നഷ്ടപരിഹാരം ആവശ്യപ്പെട്ട് നാട്ടുകാര്‍ മൂന്നാര്‍ ഉദുമല്‍പേട്ട് റോഡ് ഉപരോധിച്ച് പ്രതിഷേധം നടത്തിയതിന് പിന്നാലെയാണ് നടപടി. കടുവയെ കൂട് വച്ച് പിടികൂടുന്നതിനുള്ള നടപടി തുടങ്ങിയെന്നും വനംവകുപ്പ് വിശദമാക്കി. മൂന്നാർ രാജമല നൈമക്കാട് തൊഴുത്തിൽ കെട്ടിയിരുന്ന അഞ്ചു പശുക്കളെയാണ് കടുവ ഇന്നലെ രാത്രി കടിച്ച് കൊന്നത്. പളനിസ്വാമി -മാരിയപ്പന്‍ എന്നിവരുടെ പശുക്കളാണ് കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

മൂന്നാർ നൈമക്കാട് ഈസ്റ്റ് ഡിവിഷനിലായിരുന്നു സംഭവം.  പ്രദേശത്ത് കഴിഞ്ഞ കുറച്ചുനാളായി വന്യമൃഗങ്ങളുടെ  സാന്നിധ്യമുണ്ട്.   അതുകൊണ്ടുതന്നെ തോട്ടം തോഴിലാളികളായ നാട്ടുകാര്‍ അതീവ ജാഗ്രത പുലര്‍ത്തിയിരുന്നു. ഇതിനിടയിലാണ് തൊഴുത്തിൽ കെട്ടിയിരുന്ന കിടാവടക്കം 5 പശുക്കളെ കടുവ കടിച്ച് കൊന്നത്.  ഇതോടെ നാട്ടുകാര്‍ പ്രതിക്ഷേധം തുടങ്ങി.  ഇരവികുളം ദേശീയ പാർക്കിന്റെ മുന്നിലെ  റോഡ് ഉപരോധിച്ച തോട്ടം തൊഴിലാളികള്‍ക്ക്   പിന്തുണയുമായി  സിപിഐ, കോൺഗ്രസ് പ്രവർത്തകരുമെത്തുകയായിരുന്നു. കടുവയെ ഉടന്‍ പിടികൂടണമെന്നും നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഉപരോധം. പ്രദേശത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരെയും നാട്ടുകാര്‍ തടഞ്ഞുവെച്ചിരുന്നു. 

നയമക്കാട് എസ്‌റ്റേറ്റില്‍ തൊഴുത്തില്‍ കെട്ടിയിട്ട അഞ്ച് കറവപ്പശുക്കളെ കടുവ കൊന്നു, സംഭവം ഇന്നലെ രാത്രി

മൂന്ന് മണിക്കൂറോളം വീണ്ട ഉപരോധത്തെ തുടര്‍ന്ന് അഞ്ച് പശുക്കളുടെയും ഉമടകള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. കടുവയെ പിടികൂടാന്‍ കൂടുവെക്കുമെന്നും നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുമെന്നും വനംവകുപ്പ് നാട്ടുകാര്‍ക്ക് ഉറപ്പും നല്‍കി. തോട്ടം തൊഴിലാളികളുടെ ഉപരോധത്തില്‍ മൂന്നാർ ഉദുമൽപേട്ട  പാതയിലെ  ഗതാഗതം തടസ്സപ്പെട്ടിരുന്നു. റോഡ് ഉപരോധത്തെ തുടര്‍ന്ന് ഇരവികുളം ദേശിയോദ്യാത്തില്‍ വിനോദസഞ്ചാരികള്‍ക്ക് കയറാന്‍ കഴിയാത്ത അവസ്ഥ നേരിട്ടതോടെ പാര്‍ക്ക് വനപാലകര്‍ അടച്ചിരുന്നു. 

ദേവികുളം സബ് കളക്ടറുര്‍ രാഹുല്‍ ക്യഷ്ണ ശര്‍മ്മ സംഭവസ്ഥലത്ത് എത്തി റോഡ് ഉപരോധിച്ചവരെ പിരിച്ചുവിടുകയായിരുന്നു.  രാവിലെ 8 മണിയോടെ പാര്‍ക്കില്‍ എത്താന്‍ വന്നവര്‍ പലരും സമരക്കാരുടെ റോഡ് ഉപരോധത്തില്‍ കുടുങ്ങി. ഇരവികുളം ദേശീയോദ്യാനം സന്ദര്‍ശിക്കാനെത്തിയ നിരവധി സന്ദര്‍ശകരാണ് പാര്‍ക്ക് സന്ദര്‍ശിക്കാന്‍ കഴിയാതെ മടങ്ങിയത്.

Follow Us:
Download App:
  • android
  • ios