തിങ്കളാഴ്ച രാത്രിയാണ് പന്തല്‍ കത്തിച്ചത്. കമ്പനിയിലെ തൊഴില്‍ തര്‍ക്കവുമായി ബന്ധപെട്ടാണ് മാക്ഡവല്‍ ആന്റ് എച്ച്ആര്‍ബി യൂണിയന്‍(സിഐടിയു) ജനുവരി 16 മുതല്‍ സത്യഗ്രഹമാരംഭിച്ചത്.
ചേര്‍ത്തല: വാരനാട് യുണൈറ്റഡ് സ്പിരിറ്റ്സ് ലിമിറ്റഡ് കമ്പനിക്കു മുന്നിലെ സിഐടിയു സമരപ്പന്തല്‍ കത്തിച്ചതായി പരാതി. തിങ്കളാഴ്ച രാത്രിയാണ് പന്തല്‍ കത്തിച്ചത്. കമ്പനിയിലെ തൊഴില്‍ തര്‍ക്കവുമായി ബന്ധപെട്ടാണ് മാക്ഡവല്‍ ആന്റ് എച്ച്ആര്‍ബി യൂണിയന്‍(സിഐടിയു) ജനുവരി 16 മുതല്‍ സത്യഗ്രഹമാരംഭിച്ചത്. പന്തല്‍ കത്തിച്ചതിനു പുറമെ കസേരകള്‍ മോഷ്ടിച്ചതായും ഭാരവാഹികള്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഉത്തരവാദികകളെ കണ്ടെത്തി കര്‍ശന നടപടി സ്വീകരിക്കണമെന്ന് യൂണിയന്‍ സെക്രട്ടറി കെ ജെ ജോസഫ് ആവശ്യപ്പെട്ടു.
Add Asianetnews as a Preferred Source

