ചേർത്തല: വിദേശത്ത് നിന്നെത്തിയ യുവാവിന് കോവി ഡ് പരിശോധനാഫലം 26 ദിവസം കഴിഞ്ഞിട്ടും ലഭിച്ചിട്ടില്ലെന്ന് പരാതി. പാണാവള്ളി പഞ്ചായത്ത് 9-ാം വാർഡിൽ താമസിക്കുന്ന യുവാവ് ജൂൺ 21 നാണ് ദുബായിൽ നിന്ന് ചേർത്തലയിലെത്തിയത്. വന്ന ഉടനെ ആരോഗ്യ പ്രവർത്തകരുമായി ബന്ധപ്പെട്ട് സർക്കാർ ക്വാറന്റീനിൽ പോകാൻ ആവശ്യപ്പെട്ടെങ്കിലും നടന്നില്ല. 

തുടർന്ന് പേയ്ഡ് ഹോം ക്വാറന്റീലേയ്ക്ക് പോകുകയായിരുന്നു. അന്നു തന്നെ ചേർത്തല താലൂക്ക് ആശുപത്രിയിൽ സ്രവം പരിശോധനയ്ക്ക് നൽകിയെങ്കിലും സമയപരിധി കഴിഞ്ഞിട്ടും പരിശോധനാ ഫലം ലഭിച്ചില്ല. അന്വേഷിച്ചപ്പോൾ പരിശോധനാഫലത്തെ കുറിച്ച് വിവിധ ന്യായങ്ങാളാണ് ആശുപത്രി അധികൃതർ പറയുന്നതെന്ന് യുവാവ് പറയുന്നു. ഇത്രയും ദിവസം ക്വാറന്റീനിൽ കഴിയുന്നതിൽ പരിസരവാസികളിലും, ബന്ധുക്കളിലും ആശങ്ക സൃഷ്ടിച്ചിട്ടുണ്ടെന്നും യുവാവ് പറയുന്നു.