മലങ്കര ചൂരത്തൊട്ടിയിൽ ബിജു (48) വാണ് വെടിയുതിർത്തത്. അയൽവാസികളായ മലങ്കര പണിയ കോളനിയിലെ മണി, രാഗിണി, വിപിൻ എന്നിവരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  

കൽപ്പറ്റ: കമ്പളക്കാട് മലങ്കരയിൽ എയർഗൺ വെച്ച് യുവാവ് മൂന്ന് പേരെ വെടിവെച്ചതായി പരാതി. മലങ്കര ചൂരത്തൊട്ടിയിൽ ബിജു (48) വാണ് വെടിയുതിർത്തത്. അയൽവാസികളായ മലങ്കര പണിയ കോളനിയിലെ മണി, രാഗിണി, വിപിൻ എന്നിവരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിപിനെ മാനന്തവാടി ജില്ലാമെഡിക്കൽ കോളേജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. മറ്റുള്ളവരെ പനമരം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചതായാണ് വിവരം. അതേസമയം, ആരുടേയും പരിക്ക് സാരമുള്ളതല്ലെന്നാണ് വിവരം. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് സംഭവം. ബിജു മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നയാളാണെന്ന് സൂചനയുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം നടന്നുവരികയാണ്. 

വീട്ടിൽ അതിക്രമിച്ചു കയറി വൃദ്ധയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ

ചിത്രങ്ങൾക്ക് 500 രൂപ, വീഡിയോക്ക് 1500; 15 കാരിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ ഇൻസ്റ്റ വഴി വിറ്റ ദമ്പതികൾ അറസ്റ്റിൽ

https://www.youtube.com/watch?v=Ko18SgceYX8