സ്കൂളിലേക്ക് പോയ വിദ്യാർത്ഥികൾ രാത്രിയായിട്ടും തിരികെ എത്തിയില്ല, കാണാനില്ലെന്ന് പരാതി
രാവിലെ സ്കൂളിലേക്ക് പോയ വിദ്യാർത്ഥികൾ രാത്രിയായിട്ടും തിരികെ എത്താതിരുന്നതോടെയാണ് രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകിയത്.
തൃശ്ശൂർ: തൃശ്ശൂർ പാവറട്ടിയിൽ മൂന്ന് വിദ്യാർത്ഥികളെ കാണാനില്ലെന്ന് പരാതി. രാവിലെ സ്കൂളിലേക്ക് പോയ വിദ്യാർത്ഥികൾ രാത്രിയായിട്ടും തിരികെ എത്താതിരുന്നതോടെയാണ് രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകിയത്.
പാവറട്ടി സെന്റ് ജോസഫ് സ്കൂളിലെ വിദ്യാർത്ഥിയായ അഗ്നിവേശ്, അഗ്നിദേവ്, രാഹുൽ മുരളീധരൻ എന്നിവരെയാണ് കാണാതായത്. മൂന്ന് പേരും എട്ടാം ക്ലാസ് വിദ്യാർത്ഥികളാണ്. അഗ്നിവേശും അഗ്നിദേവും ഇരട്ട സഹോദരങ്ങളാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം