സംസ്ഥാന ദുരന്ത നിവാരണ വകുപ്പും ഡയറക്ടറേറ്റ് ഓഫ് ജനറൽ എഡ്യൂക്കേഷനും യുഎൻഡിപിയുമായി സഹകരിച്ചാണ് സംസ്ഥാനത്തെ ദുരന്ത സാധ്യതയുള്ള പ്രദേശങ്ങളിൽ സ്ഥിതിചെയ്യുന്ന 28 സ്കൂളുകളിൽ സമഗ്രമായ സ്കൂൾ സുരക്ഷാ പരിപാടി നടപ്പിലാക്കുന്നത്
കോഴിക്കോട്: സമഗ്ര സ്കൂൾ സുരക്ഷാ പദ്ധതി ജില്ലയിൽ രണ്ട് സ്കൂളുകളിൽ നടപ്പാക്കും. ജിഎച്ച്എസ്എസ് പുതുപ്പാടി, ജിവിഎച്ച്എസ്എസ് മടപ്പള്ളി എന്നി സ്കൂളുകളാണ് പദ്ധതി നടപ്പാക്കാൻ ജില്ലയിൽ തെരഞ്ഞെടുത്തത്. സ്കൂളുകളിൽ ഇത് സംബന്ധിച്ചു യോഗം ചേർന്നിരുന്നു. സ്കൂൾ ദുരന്തനിവാരണ കമ്മിറ്റി രൂപീകരണം, പ്രാഥമിക ജീവൻരക്ഷാ പിന്തുണയും, പ്രഥമശുശ്രൂഷയും സംബന്ധിച്ച ഹാൻഡ്‌ബുക്ക് തയ്യാറാക്കൽ, പ്രഥമശുശ്രൂഷയിൽ വിദ്യാർത്ഥികൾക്കും സ്റ്റാഫുകൾക്കും (പരമാവധി 50 എണ്ണം) പരിശീലനം, എൻഡിഎംഎ / എസ്‌ഡിഎംഎയുടെ മാർഗ്ഗനിർദ്ദേശങ്ങളിൽ നിർദ്ദേശിച്ചിരിക്കുന്നത് പ്രകാരം സ്കൂൾ ദുരന്തനിവാരണ മാർഗ്ഗരേഖ തയ്യാറാക്കൽ , മോക്ക് ഡ്രില്ലുകൾ നടത്തൽ എന്നീ പ്രവർത്തനങ്ങൾ സ്കൂളുകളിൽ നടപ്പാക്കും.
ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നിർദ്ദേശപ്രകാരം ഫയർഫോഴ്സ്, പൊലീസ്, സ്കൂളിലെ ഹെഡ്മാസ്റ്റർമാർ, സ്കൂൾ ലീഡർമാർ, ആരോഗ്യ വിഭാഗം ജീവനക്കാർ, പഞ്ചായത്ത് വാർഡ് കൗൺസിലർമാർ തുടങ്ങിയവരെ ഉൾപ്പെടുത്തിയാണ് കമ്മിറ്റി രൂപീകരിച്ചത്.
സംസ്ഥാന ദുരന്ത നിവാരണ വകുപ്പും ഡയറക്ടറേറ്റ് ഓഫ് ജനറൽ എഡ്യൂക്കേഷനും യുഎൻഡിപിയുമായി സഹകരിച്ചാണ് സംസ്ഥാനത്തെ ദുരന്ത സാധ്യതയുള്ള പ്രദേശങ്ങളിൽ സ്ഥിതിചെയ്യുന്ന 28 സ്കൂളുകളിൽ സമഗ്രമായ സ്കൂൾ സുരക്ഷാ പരിപാടി നടപ്പിലാക്കുന്നത്. സംസ്ഥാനത്തെ എല്ലാ ജില്ലകളിൽ നിന്നും രണ്ട് വീതം സ്കൂളുകളാണ് ഈ പദ്ധതിക്കായി തിരഞ്ഞെടുക്കപ്പെടുന്നത്.
