കഴിഞ്ഞ ഏതാനം നാളുകളായി വീട്ടമ്മ മകള്‍ക്കൊപ്പം ചെങ്ങന്നൂര്‍ ചെറിയനാട്ട്  ആണ് താമസം. സംഭവത്തില്‍ ആരും പൊലീസില്‍ പരാതി നല്‍കിയിട്ടില്ല.

മാവേലിക്കര: മാവേലിക്കരയില്‍ മരിക്കാത്ത വീട്ടമ്മയ്ക്കു ആദരാഞ്ജലി അര്‍പ്പിച്ച് പോസ്റ്ററുകള്‍. തഴക്കരകല്ലിമേല്‍ സ്വദേശിനിയായ വീട്ടമ്മയ്ക്കാണ് ആദരാഞ്ജലി അര്‍പ്പിച്ച് കൊച്ചാലുംമൂട്ടിലും പരിസരത്തും വൈദ്യുതി പോസ്റ്റുകളില്‍ പോസ്റ്റര്‍ പതിച്ചിരിക്കുന്നത്. കഴിഞ്ഞ ഏതാനം നാളുകളായി വീട്ടമ്മ മകള്‍ക്കൊപ്പം ചെങ്ങന്നൂര്‍ ചെറിയനാട്ട് ആണ് താമസം. സംഭവത്തില്‍ ആരും പൊലീസില്‍ പരാതി നല്‍കിയിട്ടില്ല.

Add Asianetnews as a Preferred SourcegooglePreferred

ഏറെ നാളായി ഇവരെ കാണാത്തതിനെ തുടര്‍ന്ന് മരിച്ചെന്ന് കരുതിയാണോ അതോ ആരെങ്കിലും തെറ്റായ വിവരം നല്‍കിയതിനെ തുടര്‍ന്നാണോ അതോ മനപ്പൂര്‍വം ചെയ്തതാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.