കോഴിക്കോട്: ബസിൽ നിന്ന് വീണ് കണ്ടക്ടർ മരിച്ചു. കോഴിക്കോട് മലാപ്പറമ്പ് പച്ചാക്കലിലാണ് സംഭവം. ചേളന്നൂർ കണ്ണംകര സ്വദേശിയായ സി എം ബെന്നിയാണ് മരിച്ചത്. ബസിൽ നിന്ന് തെറിച്ച് വീണാണ് മരണം സംഭവിച്ചത്. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി