നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് മുൻ അംഗവും കേരള കോൺഗ്രസ് എം സംസ്ഥാന കമ്മിറ്റി അംഗവുമായ ജിൻസൺ പൗവ്വത്താണ് ഫ്രിജോ ഫ്രാൻസിനെ കുത്തിയത്. കുത്തേറ്റ ഫ്രിജോയെ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ജിൻസനെ പൊലീസ് കസ്റ്റഡിയിലെടുത്തു. 

ഇടുക്കി: ഇടുക്കി നെടുങ്കണ്ടത്ത് മരണവീട്ടിലുണ്ടായ സംഘർഷത്തിൽ കേരള കോൺഗ്രസ് എം നേതാവ് യുവാവിനെ കുത്തി പരുക്കേൽപ്പിച്ചു. നെടുങ്കണ്ടം സ്വദേശി ഫ്രിജോ ഫ്രാൻസിസിനാണ് കുത്തേറ്റത്. നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് മുൻ അംഗവും കേരള കോൺഗ്രസ് എം സംസ്ഥാന കമ്മിറ്റി അംഗവുമായ ജിൻസൺ പൗവ്വത്താണ് കുത്തിയത്. ഇരുവരും തമ്മിൽ വാക്ക് തർക്കം ഉണ്ടാവുകയും അടിപിടിയിൽ കലാശിക്കുകയുമായിരുന്നു. 

Add Asianetnews as a Preferred SourcegooglePreferred

ഇതിനിടയിൽ കയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ഫ്രിജിന്റെ വയറിൽ ജിൻസൺ കുത്തുകയായിരുന്നു. വയറിന് കുത്തേറ്റ ഫ്രിജോയെ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജിൻസണെ പൊലീസ് രാത്രിയിൽ തന്നെ കസ്റ്റഡിയിലെടുത്തു. ഇരുവരെയും പിടിച്ചു മാറ്റുന്നതിനിടയിൽ മറ്റൊരാൾക്കും ചെറിയ പരിക്കേറ്റിട്ടുണ്ട്.

'ഭൂമിയുണ്ട്, മകൾ വിദേശത്ത്'; മറിയക്കുട്ടിപ്പറ്റി തെറ്റായ വാർത്ത നൽകിയ ദേശാഭിമാനി ജീവനക്കാർക്കെതിരെ നടപടി വരും

https://www.youtube.com/watch?v=Ko18SgceYX8