ചെണ്ടുവാര എസ്റ്റേറ്റ് ചിറ്റിവാര ഡിവിഷനില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. പ്രതിയായ പളനിയെ(54) പൊലീസ് അറസ്റ്റ് ചെയ്തു. 

ഇടുക്കി: അയല്‍വാസിയുടെ നായ ഷെഡില്‍ കയറി കാഷ്ഠിച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കം കത്തിക്കുത്തില്‍ അവസാനിച്ചു. സംഘട്ടനത്തില്‍ രാജ (32) എന്ന യുവാവിന്റെ ചെവിയുടെ ഒരു ഭാഗം അറ്റു. ചെണ്ടുവാര എസ്റ്റേറ്റ് ചിറ്റിവാര ഡിവിഷനില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. പ്രതിയായ പളനിയെ(54) പൊലീസ് അറസ്റ്റ് ചെയ്തു. 

ഒരേ ലയത്തില്‍ താമസിക്കുന്ന പളനിയുടെ വിറകുഷെഡില്‍ രാജന്റെ വളര്‍ത്തുനായ സ്ഥിരമായി കാഷ്ഠിച്ചിരുന്നു. നായയെ മറ്റെവിടേക്കെങ്കിലും മാറ്റണമെന്ന് പളനി ആവശ്യപ്പെട്ടെങ്കിലും രാജ തയ്യറായില്ല. കഴിഞ്ഞ ദിവസം സംഭവത്തെച്ചൊല്ലി തര്‍ക്കമുണ്ടായി. പളനി വെട്ടുക്കത്തി ഉപയോഗിച്ച് രാജയുടെ ചെവി വെട്ടി പരിക്കേല്‍പ്പിച്ചു. മൂന്നാര്‍ ജനറല്‍ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയതിനുശേഷം വിദഗധ ചികിത്സക്കായി അടിമാലിയിലേക്ക് കൊണ്ടുപോയി. മൂന്നാര്‍ പൊലീസ് പ്രതിയെ പിടികൂടി റിമാന്റ് ചെയ്തു.

ചിത്രം: അറസ്റ്റിലായ പളനി

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona