ആലപ്പുഴ: ഹരിപ്പാട് ചാരായവുമായി കോൺഗ്രസ് നേതാവ് അടക്കം രണ്ട് പേർ അറസ്റ്റിൽ. ഇരുചക്രവാഹനത്തിൽ ചാരായ വില്‍പന നടത്തിയ കോൺഗ്രസ് ഹരിപ്പാട് ബ്ലോക്ക് എക്സിക്യൂട്ടീവ് അംഗവും യൂത്ത് കോൺഗ്രസ് നേതാവുമായ കരുവാറ്റ ഷാജി ബിൽഡിംഗ്സിൽ മുഹമ്മദ് സനൽ(കോയാ സനൽ 36), കരുവാറ്റ പുതുക്കാട്ടിൽ ശിരീഷ് (22) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

ഇവരിൽ നിന്ന് ഒന്നര ലിറ്റർ ചാരായം, വില്പന നടത്താൻ ഉപയോഗിച്ച സ്കൂട്ടർ, ബൈക്ക്, 10030 രൂപ എന്നിവ പിടിച്ചെടുത്തു.