എഐസിസി അംഗവും തിരുവനന്തപുരം ഡിസിസി ഭാരവാഹിയുമാണ് ഇദ്ദേഹം.
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോൺഗ്രസ് നേതാവ് കാവല്ലൂർ മധു കുഴഞ്ഞ് വീണു മരിച്ചു. 63 വയസായിരുന്നു. എഐസിസി അംഗവും തിരുവനന്തപുരം ഡിസിസി ഭാരവാഹിയുമാണ്. 2006-ൽ കിളിമാനൂരിൽ യു ഡി എഫ് സ്ഥാനാർത്ഥിയായിരുന്നു ഇദ്ദേഹം. തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ശാസ്തമംഗലം ശ്രീരാമകൃഷ്ണമിഷൻ ആശുപത്രിയിലാണ് മരണം സംഭവിച്ചത്.
