ആലപ്പുഴ: ബ്രഡ് കയറ്റിവന്ന എയ്സർ  വാഹനം ബൈക്കിലിടിച്ച് കോൺഗ്രസ്സ് ബൂത്ത് സെക്രട്ടറി മരിച്ചു.വഴിച്ചേരി വാർഡ് 207-ാം നമ്പർ കോൺഗ്രസ്സ് ബൂത്ത് സെക്രട്ടറിയും, കോസ്റ്റൽ മണ്ഡലം എക്സികൂട്ടീവ് അംഗവുമായ വഴിച്ചേരി സെന്റ് ജോസഫ് സ്റ്റ്രീറ്റിൽ പുത്തൻവീട്ടിൽ റൈനോൾഡ് ജോസഫ് 37ആണ് മരിച്ചത്. റെയിനോൾഡ് ജോസഫ് ഓടിച്ചിരുന്ന ബൈക്കിൽ എയ്സർ ഇടിച്ച് കുറച്ചു ദൂരം  റൈനോൾഡിനെയും, ബൈക്കും വലിച്ചുകൊണ്ടു പോയി. എയ്സർ വാഹനത്തിനടിയിൽപെട്ട റൈനോൾഡിനെ അത് വഴി വന്ന കാളാത്ത്  വാർഡ് നഗരസഭ കൗൺസിലർ എ.ഷാനവാസ് ആണ് വണ്ടിയിലുണ്ടായിരുന്നവരുടെ സഹായത്തോടെ പുറത്തെടുത്ത്.