Asianet News MalayalamAsianet News Malayalam

കണ്ണൂരിൽ തിറ മഹോത്സവത്തിനിടെ ആർഎസ്എസ് - കോൺഗ്രസ് സംഘർഷം; 3 പേർക്ക് പരിക്ക്

തിറ മഹോത്സവത്തിന്റെ സംഘാടനം സംബന്ധിച്ചുള്ള തർക്കം രാഷ്ട്രീയ സംഘർഷമായി മാറുകയായിരുന്നുവെന്ന് പൊലീസ്

Congress RSS clash at Kannur
Author
First Published Jan 16, 2023, 2:59 PM IST

കണ്ണൂർ: പന്ന്യന്നുർ കുറുമ്പക്കാവ് തിറ മഹോത്സവത്തിനിടെയാണ് ആർ.എസ്.എസ് - കോൺഗ്രസ് സംഘർഷം. കോൺഗ്രസ് പ്രവർത്തകൻ സന്ദീപിനും ആർഎസ്എസ് പ്രവർത്തകരായ അനീഷ്, അതുൽ എന്നിവർക്കും പരുക്കേറ്റു. ഇരുവിഭാഗത്തിന്റെയും പരാതിയിൽ വധശ്രമത്തിന് പാനൂർ പൊലീസ് കേസെടുത്തു. 

തിറ മഹോത്സവത്തിന്റെ സംഘാടനം സംബന്ധിച്ചുള്ള തർക്കം രാഷ്ട്രീയ സംഘർഷമായി മാറുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. കാലിനും തലക്കും സാരമായി പരിക്കേറ്റ കോൺഗ്രസ് പ്രവർത്തകൻ സന്ദീപിനെ തലശേരി ഇന്ദിര ഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 100 ഓളം കോൺഗ്രസ് പ്രവർത്തകർ എത്തിയാണ് അനീഷിനെ ആക്രമിച്ചതെന്ന് ആർ എസ് എസ് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. ഇയാളും തലശേരിയിലെ ആശുപത്രിയിൽ ചികിത്സയിലാണ്.

Follow Us:
Download App:
  • android
  • ios