ഇതോടെ പഞ്ചായത്തിൽ ഭരണകക്ഷിയായ എൽഡിഎഫ് 5 സീറ്റിൽ ഒതുങ്ങിയതോടെ ഭരണം നഷ്ടമാകും.

തൃശൂർ: നാട്ടിക ഗ്രാമ പഞ്ചായത്ത് ഒമ്പതാം വാർഡ് ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് അട്ടിമറി ജയം. കോൺ​ഗ്രസ് സ്ഥാനാർഥി പി വിനു 115 വോട്ടുകൾക്ക് വിജയിച്ചു. സിപിഎമ്മിലെ ഷണ്മുഖൻ 260 വോട്ടുകൾക്ക് വിജയിച്ച വാർഡാണ് യുഡിഎഫ് പിടിച്ചെടുത്തത്. ഇതോടെ പഞ്ചായത്തിൽ ഭരണകക്ഷിയായ എൽഡിഎഫ് 5 സീറ്റിൽ ഒതുങ്ങിയതോടെ ഭരണം നഷ്ടമാകും. ആറ് സീറ്റുമായി യുഡിഎഫ് ഭരണം പിടിച്ചെടുക്കും. ബിജെപിക്ക് മൂന്ന് സീറ്റാണുള്ളത്.

Read More... തദ്ദേശ വാർഡ് ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് കനത്ത തിരിച്ചടി, 3 പഞ്ചായത്തുകൾ നഷ്ടം; സീറ്റുകൾ പിടിച്ച് യുഡിഎഫ്

സംസ്ഥാനത്ത് 31 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് കനത്ത തിരിച്ചടി. പാലക്കാട് തച്ചൻപാറ അടക്കം മൂന്ന് പഞ്ചായത്തുകൾ ഇടതിന് നഷ്ടമാകും. തച്ചമ്പാറക്ക് പുറമേ തൃശ്ശൂർ നാട്ടിക, ഇടുക്കി കരിമണ്ണൂർ പഞ്ചായത്തുകളിലാണ് ഭരണമാറ്റം. മൂന്ന് പഞ്ചായത്തുകളിലും യുഡിഎഫ് അട്ടിമറി വിജയം നേടി. കോട്ടയം അതിരമ്പുഴ മൂന്നാം വാർഡും കൊല്ലം പടിഞ്ഞാറേ കല്ലട എട്ടാം വാർഡും എൽഡിഎഫ് പിടിച്ചെടുത്തു. കണ്ണൂർ കണിച്ചാൽ മാടായി പഞ്ചായത്തുകൾ എൽഡിഎഫ് നിലനിർത്തി. 17 ഇടത്ത് യുഡിഎഫും 11 ഇടത്ത് എൽഡിഎഫും മൂന്ന് വാർഡിൽ ബിജെപിയും വിജയിച്ചു. 

നാട്ടിക പഞ്ചായത്തിൽ യുഡിഎഫ്! അട്ടിമറി വിജയം 115 വോട്ടുകൾക്ക്