ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിന് ( ഐ സി എ ആർ ) കീഴിലുള്ള സ്ഥാപനങ്ങളിലെ ഗവേഷകർക്കുള്ള ഹ്രസ്വകാല പരിശീലന കോഴ്സിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചായിരുന്നു വിദ്യാർത്ഥികൾക്ക് ബോധവൽകരണം

കൊച്ചി: സ്കൂൾ പരിസരത്ത് നട്ട് പിടിപ്പിക്കാൻ കണ്ടൽ തൈകൾ നൽകി വിദ്യാർത്ഥികൾക്ക് സി എം എഫ് ആർ ഐയുടെ ജൈവവൈവിധ്യ സംരക്ഷണ പാഠം. ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിന് ( ഐ സി എ ആർ ) കീഴിലുള്ള സ്ഥാപനങ്ങളിലെ ഗവേഷകർക്കുള്ള ഹ്രസ്വകാല പരിശീലന കോഴ്സിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചായിരുന്നു വിദ്യാർത്ഥികൾക്ക് ബോധവൽകരണം. ബൊൾഗാട്ടി സെന്റ് സെബാസ്റ്റ്യൻ സ്കൂളിലെ വിദ്യാർത്ഥികൾ പങ്കെടുത്തു. പരിശീലന കോഴ്സിൽ പങ്കെടുക്കാനെത്തിയ ഗവേഷകരാണ് കണ്ടൽ തൈകൾ വിതരണം ചെയ്തത്.

വിദേശ പ്രതിനിധികളടക്കം 3000 പേര്‍ എത്തും, ഇന്‍വസ്റ്റ് കേരള ആഗോള നിക്ഷേപക ഉച്ചകോടിക്ക് വെള്ളിയാഴ്ച തുടക്കം

തൈകൾ നട്ടുപിടിപ്പിച്ച് കണ്ടൽകാടുകളാക്കി വികസിപ്പിക്കാൻ വിദ്യാർത്ഥികളോട് നിർദേശിച്ചു. ഇതിന്റെ വളർച്ച നിരീക്ഷിക്കാനും പരിപാലനം മെച്ചപ്പെടുത്താനും ആവശ്യമായ മാർഗനിർദേശം നൽകി സി എം ഫ് ആർ ഐ വിദ്യാർത്ഥികളെ സഹായിക്കും. സമുദ്രജൈവവൈവിധ്യ സംരക്ഷണത്തിനുള്ള ശാസ്ത്രീയ രീതികളാണ് 10 ദിവസത്തെ കോഴ്സിൽ പരിശീലിപ്പിക്കുന്നത്.

കോഴ്സിന്റെ ഉദ്ഘാടനം ഡയറക്ടർ ഡോ ഗ്രിൻസൺ ജോർജ് ഉദ്ഘാടനം ചെയ്തു. കടലോര മേഖലയിൽ കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം കുറക്കാൻ കണ്ടൽകാടുകൾ സഹായകരമാകുമെന്ന് അദ്ദേഹം പറഞ്ഞു. കടൽക്ഷോഭം, കടൽകയറ്റം, തീരപ്രളയം എന്നിവയെ പ്രതിരോധിക്കാനുള്ള ജൈവപരിചയാണ് കണ്ടൽകാടുകളെന്ന് സി എം എഫ് ആർ ഐ ഡയറക്ടർ പറഞ്ഞു. കോഴ്സ് ഡയറക്ടർ ഡോ രേഖ നായർ, ഡോ വൈശാഖ് ജി, ഡോ ഷെൽട്ടൻ പാദുവ എന്നിവർ സംസാരിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

അതിനിടെ പുറത്തുവന്ന മറ്റൊരു വാർത്ത കേരളം കാത്തിരിക്കുന്ന ഇന്‍വസ്റ്റ് കേരള ആഗോള നിക്ഷേപക ഉച്ചകോടിയ്ക്ക് (ഐ കെ ജി എസ്) വെള്ളിയാഴ്ച തുടക്കമാകും എന്നതാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്ന ഉച്ചകോടിയില്‍ കേന്ദ്ര - സംസ്ഥാന മന്ത്രിമാരും വിദേശരാജ്യ പ്രതിനിധികളും സംബന്ധിക്കുമെന്ന് വ്യവസായമന്ത്രി പി രാജീവ് അറിയിച്ചു. ലുലു ബോള്‍ഗാട്ടി ഇന്‍റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്‍ററിലാണ് ദ്വിദിന ഉച്ചകോടി നടക്കുന്നത്.