തിരുവനന്തുപുരം: കാട്ടാനകളുടെയും വന്യജീവികളുടെയും സംരക്ഷണം സംബന്ധിച്ച വിവിധ വശങ്ങൾ ചർച്ച ചെയ്യുന്നതിനായി തലസ്ഥാനത്ത് ത്രിദിന ശിൽപശാല തുടങ്ങി. രാജ്യസഭാ എംപി ബിനോയ് വിശ്വം ശിൽപശാല  ഉദ്ഘാടനം ചെയ്തു. ഡിജിപി ലോക്‌നാഥ് ബഹ്‌റ മുഖ്യാതിഥിയായി. 

വോയ്‌സ് ഫോര്‍ ഏഷ്യന്‍ എലിഫന്റ്സ് സൊസൈറ്റിയുടെ നേതൃത്വത്തിലുള്ള   ജെന്റില്‍ ജയന്റ് സമ്മിറ്റിന്റെ ആഭിമുഖ്യത്തിലാണ് ശിൽപശാല സംഘടിപ്പിക്കുന്നത്. കാലാവസ്ഥാ വ്യതിയാനവും, ആനക്കൊമ്പ് വേട്ട തുടങ്ങിയ വിഷയങ്ങൾ ശിൽപശാലയിൽ ചർച്ച ചെയ്യും . ഹോട്ടല്‍  അപ്പോളോ ഡിമോറയില്‍ 17ആം തീയതി വരെയാണ് ശിൽപശാല.