വീട് വാർക്കുന്നതിനിടെ തെന്നി താഴേക്ക് വീണു, കെട്ടിട നിർമ്മാണ തൊഴിലാളിക്ക് ദാരുണാന്ത്യം
കെട്ടിടത്തിന്റെ സൺ സൈഡ് വാർക്കുന്നതിനിടെ ചാക്കോ കാൽ തെന്നി താഴേയ്ക്ക് വീഴുകയായിരുന്നു.

അരൂർ: കെട്ടിട നിർമ്മാണ തൊഴിലാളി ജോലിക്കിടെയുണ്ടായ അപകടത്തിൽ മരിച്ചു. ചന്തിരൂർ അണ്ടിശ്ശേരി ചാക്കോ (വാവച്ചൻ-63) ആണ് മരിച്ചത്. ജോലിക്കിടെ കാൽ വഴുതി വീഴുകയായിരിന്നു. വ്യാഴാഴ്ച രാവിലെ 9.30 മണിയോടെ നാൽപ്പത്തെണ്ണീശ്വരത്തുള്ള ജോലി സ്ഥലത്ത് വച്ചാണ് അപകടമുണ്ടായത്.
കെട്ടിടത്തിന്റെ സൺ സൈഡ് വാർക്കുന്നതിനിടെ ചാക്കോ കാൽ തെന്നി താഴേയ്ക്ക് വീഴുകയായിരുന്നു. തലയിടിച്ചാണ് ചാക്കോ വീണത്. ഗുരുതരമായി പരിക്കേറ്റ ഇയാൾ സംഭവസ്ഥത്തു വച്ച് തന്നെ മരണപ്പെട്ടു. മൃതദേഹം അരൂക്കുറ്റി ഗവ. ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിനു് ശേഷം അരൂർ സെന്റ് അഗസ്റ്റിൻ സെമിത്തേരി പള്ളിയിൽ സംസ്ക്കാരം നടത്തി. ഭാര്യ: മോളി. മക്കൾ: ജോഷി, ജോബി. മരgമകൾ. ഷിനി.
Read More : 'ലിവ് ഇൻ പങ്കാളിയുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ചു, കമന്‍റ് വായിച്ച് ലൈക്കും മറുപടിയും', കാമുകൻ പിടിയിൽ