Asianet News MalayalamAsianet News Malayalam

ബീവറേജസില്‍ കൂടിയ വിലയ്ക്ക് മദ്യം വിറ്റെന്ന പരാതി ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം തള്ളി

കുന്ദമംഗലത്തെ കേരള സ്‌റ്റേറ്റ്  ബീവറേജസ് കോര്‍പറേഷന്‍ എഫ്എല്‍ഐ ഔട്ട്‌ലെറ്റിനെതിരെ നല്‍കിയ പരാതി കോഴിക്കോട് ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം തള്ളി. ഇവിടെ വില്‍പന നടത്തിയ മദ്യത്തിന് അധികവില ഈടാക്കിയെന്നാരോപിച്ച് ഒരു ഉപഭോക്താവ് നല്കിയ പരാതിയാണ് തള്ളിയത്. പരമാവധി വില്പന വിലയെക്കാള്‍ (എംആര്‍പി) കൂടുതല്‍ രൂപ ഈടാക്കിയെന്നായിരുന്നു പരാതി.

Consumer court has dismissed complaints that alcohol was sold at a higher price at beverage outlet
Author
Kozhikode, First Published Jul 10, 2019, 12:56 PM IST

കോഴിക്കോട്: കുന്ദമംഗലത്തെ കേരള സ്‌റ്റേറ്റ്  ബീവറേജസ് കോര്‍പറേഷന്‍ എഫ്എല്‍ഐ ഔട്ട്‌ലെറ്റിനെതിരെ നല്‍കിയ പരാതി കോഴിക്കോട് ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം തള്ളി. ഇവിടെ വില്‍പന നടത്തിയ മദ്യത്തിന് അധികവില ഈടാക്കിയെന്നാരോപിച്ച് ഒരു ഉപഭോക്താവ് നല്കിയ പരാതിയാണ് തള്ളിയത്. പരമാവധി വില്പന വിലയെക്കാള്‍ (എംആര്‍പി) കൂടുതല്‍ രൂപ ഈടാക്കിയെന്നായിരുന്നു പരാതി.
   
വാങ്ങുന്ന വില (purchase price)എക്‌സൈസ് ഡ്യൂട്ടി, വെയര്‍ഹൗസിങ്- ഓപറേഷണല്‍ ചെലവ്, സെയില്‍സ് ടാക്‌സ്, സെസ്സ് എന്നിവയെല്ലാം അടിസ്ഥാനമാക്കിയാണ് ബിവറേജസ് കോര്‍പറേഷന്‍ വഴി വില്‍ക്കുന്ന മദ്യത്തിന്‍റെ എംആര്‍പി തീരുമാനിക്കുന്നത്. സര്‍ക്കാര്‍ നികുതി വ്യത്യാസപ്പെടുത്തുന്നതനുസരിച്ച്  വിലവ്യത്യാസമുണ്ടാകും.

പഴയ സ്‌റ്റോക്കുകളില്‍ എംആര്‍പി മാറ്റി നല്കുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുണ്ട്. പഴയ സ്‌റ്റോക്കുകള്‍ എംആര്‍പി മാറ്റാതെ പുതിയ വിലയ്ക്ക് വില്‍ക്കാനാവശ്യമായ അനുമതി ബീവറേജസ് കോര്‍പറേഷന് ലഭിച്ചിട്ടുണ്ട്. പുതിയ വിലപട്ടിക ഷോപ്പുകളില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. മാത്രമല്ല പുതുക്കിയ നികുതി തുക ബില്ലുകളില്‍ ഉപഭോക്താവിന് നല്കിയ ശേഷമാണ് ഇങ്ങനെ വില്‍ക്കുന്നതെന്ന ബീവറേജസ് കോര്‍പറേഷന്‍റെ വാദം ഉപഭോക്തൃഫോറം അംഗീകരിച്ചു. 

മുമ്പും പിന്തുടര്‍ന്നുവന്നിരുന്ന നടപടിക്രമം ഇതാണെന്നും ഇതിനാവശ്യമായ ഉത്തരവുകളും ബീവറേജസ് കോര്‍പറേഷന്  ലഭിച്ചിട്ടുണ്ടെന്നും കോര്‍പറേഷന്‍ വാദിച്ചു. അതിനാല്‍ ബീവറേജസ് കോര്‍പറേഷന്റെ നടപടികള്‍ നിയമവിധേയമാണെന്നും പരാതി നിലനില്ക്കില്ലെന്നും കോടതി കണ്ടെത്തി.

Follow Us:
Download App:
  • android
  • ios