പോളിംഗ് സ്റ്റേഷനുകൾ, വിതരണ-സ്വീകരണ കേന്ദ്രങ്ങൾ, വോട്ടെണ്ണൽ കേന്ദ്രങ്ങൾ എന്നിവിടങ്ങളായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് ഡിസംബർ 8, 13 തീയതികളിൽ അവധിയായിരിക്കും.  

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പോളിംഗ് സ്റ്റേഷനുകളായും വിതരണ സ്വീകരണ കേന്ദ്രങ്ങളായും പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്ക് നാളെ (8.12.2025) തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ നിർദ്ദേശ പ്രകാരം ജില്ലാ കളക്ടർ അനു കുമാരി അവധി പ്രഖ്യാപിച്ചു. വിതരണ സ്വീകരണ കേന്ദ്രമായ മാർ ഇവാനിയോസ് വിദ്യാ നഗറിലെ എല്ലാ സ്ഥാപന ങ്ങൾക്കും അവധി ബാധകമായിരിക്കും.

 എന്നാൽ ഇവിടെ മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമായിരിക്കില്ലെന്നും കളക്ടർ അറിയിച്ചു. വോട്ടെണ്ണൽ കേന്ദ്രങ്ങളായി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്ക് വോട്ടെണ്ണൽ ദിനമായ ഡിസംബർ 13 ന് അവധി ആയിരിക്കുമെന്നും കളക്ടർ അറിയിച്ചു. വോട്ടെടുപ്പ് ദിനമായ മറ്റന്നാൾ (9.12.2025) ജില്ലയിൽ പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്.