Asianet News MalayalamAsianet News Malayalam

പുല്ലിറക്കാൻ 15,000 രൂപ, തർക്കിച്ച് യൂണിയൻകാരും കരാറുകാരനും; 14 മണിക്കൂർ ലോറി മ്യൂസിയത്തിൽ!

ഇന്നലെ രാത്രി എട്ടിനാണ് സാധനങ്ങളെത്തിച്ചത്. എന്നാൽ ഇവ ഇറക്കുന്നതിനുള്ള കൂലിയെ ചൊല്ലി കരാറുകാരനും യൂണിയൻകാരും തർക്കമായി. 15,000 രൂപ ചുമട്ടു തൊഴിലാളികള്‍ ചോദിച്ചുവെന്നാണ് കരാറുകാർ പറയുന്നത്

contactors and union members  dispute about wage
Author
Thiruvananthapuram, First Published Nov 20, 2021, 1:39 PM IST

തിരുവനന്തപുരം: കൂലിത്തർക്കം മൂലം തിരുവനന്തപുരം മ്യൂസിയത്തിലെ (Thiruvananthapuram Museum) പാർക്ക് (Park) നിർമ്മാണത്തിനായി കൊണ്ട് വന്ന കല്ലുകളും പുല്ലും  ഇറക്കുന്നത് 14 മണിക്കൂറുകളോളം തടസപ്പെട്ടു. ഇന്നലെ കരാറുകാരനും യൂണിയനും തമ്മിലായിരുന്നു തർക്കം തുടങ്ങിയത്. ഒടുവിൽ ഇന്ന് രാവിലെ തൊഴിൽ വകുപ്പ് ഇടപെട്ടാണ് ഒടുവിൽ തർക്കം പരിഹരിച്ചത്. മ്യൂസിയത്തിൽ ഭിന്നശേഷിക്കാർ‍ക്ക് വേണ്ടിയുള്ള പാർക്ക് നിർമ്മാണത്തിനാണ് പുല്ലും നിലത്തുപാകാനുള്ള കല്ലുകളും കൊണ്ടുവന്നത്.

ഇന്നലെ രാത്രി എട്ടിനാണ് സാധനങ്ങളെത്തിച്ചത്. എന്നാൽ ഇവ ഇറക്കുന്നതിനുള്ള കൂലിയെ ചൊല്ലി കരാറുകാരുനും യൂണിയൻകാരും തർക്കമായി. കൂലിയായി 15,000 രൂപ ചുമട്ടു തൊഴിലാളികള്‍ ചോദിച്ചുവെന്നാണ് കരാറുകാരൻ പറയുന്നത്. തർക്കം പരിഹരിക്കാൻ സാധിക്കാതെ വന്നതോടെ ലോറി ഡ‍്രൈവർ പരാതിയുമായി മ്യൂസിയം സ്റ്റേഷനെ സമീപിച്ചുവെങ്കിലും പരാതി കേള്‍ക്കാൻ പോലും പൊലീസ് തയാറായില്ലെന്നാണ് ആക്ഷേപം.

രാവിലെ മ്യൂസിയത്തിലെത്തിയ ഐഎൻടിയുസി പ്രവർത്തകരും കരാറുകാരനുമായി വീണ്ടും തർക്കം തുടങ്ങി. തുടർന്ന് ഇറക്കു കൂലി സംബന്ധിച്ചുള്ള തർക്കം ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് പൊലീസും തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തുകയായിരുന്നു. ഇതിന് ശേഷമാണ് കരാറുകരാമായി ചർച്ച ചെയ്ത് പ്രശ്നം പരിഹരിച്ചത്. കൂലി തർക്കം കാരണം 14 മണിക്കൂറോളംമാണ്സാധനങ്ങള്‍ കയറ്റിവന്ന ലോറി മ്യൂസിയത്തിൽ കിടന്നത്. 

Follow Us:
Download App:
  • android
  • ios