അനുവദനീയമായ അളവിൽ കുടുതൽ കോളിഫോം ബാക്ടീരിയ സാന്നിധ്യം കണ്ടതിനെ തുടർന്ന് നഗരത്തിൽ കുടിവെള്ളം വിതരണം ചെയ്യുന്ന മൂന്ന് ആർഒ പ്ലാൻ്റുകൾ അടച്ചുപൂട്ടി

ആലപ്പുഴ: അനുവദനീയമായ അളവിൽ കുടുതൽ കോളിഫോം ബാക്ടീരിയ സാന്നിധ്യം കണ്ടതിനെ തുടർന്ന് നഗരത്തിൽ കുടിവെള്ളം വിതരണം ചെയ്യുന്ന മൂന്ന് ആർഒ പ്ലാൻ്റുകൾ അടച്ചുപൂട്ടി. നഗരസഭ ചെയർ പേഴ്സൺ സൗമ്യരാജിൻ്റെ നിർദ്ദേശ പ്രകാരം നഗരസഭ ആരോഗ്യ വിഭാഗത്തിന്റേതാണ് നടപടി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സിവിൽ സ്റ്റേഷൻ, പഴവീട്, കൊച്ചു കടപ്പാലത്തിന് സമീപം എന്നിവിടങ്ങളിലെ ആർഒ പ്ലാൻ്റുകളാണ് പൂട്ടിയത്. ശുദ്ധ ജലത്തിൽ അനുവദനീയമായ കോളിഫോം ബാക്ടീരിയ അളവ് 2 എംപിഎൻ എന്നായിരിക്കെ കൂടുതൽ കോളിഫോം സാന്നിദ്ധ്യം കണ്ടെത്തിയതോടെയാണ് നടപടി. 

വണ്ടാനം മൈക്രോബയോളജി ലാബിലാണ് ജലം പരിശോധിച്ചത്. രണ്ടാഴ്ചയായി നഗരത്തിൽ ഛർദിയും വയറിളക്കവും പടർന്നു പിടിക്കുന്നതിനെ തുടർന്നാണ് നടപടി.