Asianet News MalayalamAsianet News Malayalam

സ്കൂളിനുനേരെ തുടര്‍ച്ചയായി സാമൂഹ്യ വിരുദ്ധരുടെ ആക്രമണം, ജനല്‍ ചില്ലുകള്‍ തകര്‍ത്തു

ഇത് രണ്ടാം തവണയാണ് സ്കൂളിൽ ആക്രമണത്തിൽ ജനൽച്ചില്ലുകൾ തകർക്കുന്നതെന്ന് പ്രഥമാധ്യാപിക ചാന്ദ്നി പറഞ്ഞു

Continued attack by anti-socials on the school, this time breaking windows
Author
First Published Sep 25, 2023, 3:47 PM IST

അമ്പലപ്പുഴ: കാക്കാഴം എസ് എന്‍ വി ടി ടി ഐ സ്കൂളില്‍ സാമൂഹ്യവിരുദ്ധരുടെ ആക്രമണം. പുതുതായി നിർമാണം നടക്കുന്ന കെട്ടിടത്തിന്‍റെ നിരവധി ജനൽച്ചില്ലകളാണ് സാമൂഹ്യ വിരുദ്ധര്‍ തകർത്തത്. പ്രദേശത്ത് വൈകുന്നേരങ്ങളിൽ സാമൂഹ്യ വിരുദ്ധരുടെ ശല്യം വർധിച്ചു വരികയാണ്. ഇത് രണ്ടാം തവണയാണ് സ്കൂളിൽ ആക്രമണത്തിൽ ജനൽച്ചില്ലകൾ തകർക്കുന്നതെന്ന് പ്രഥമാധ്യാപിക ചാന്ദ്നി പറഞ്ഞു. ഏതാനും മാസം മുൻപ് നിർമാണം പൂർത്തിയാക്കി തുറന്നുകൊടുക്കാൻ വെച്ച ടോയ്‌ലെറ്റിന്റെ ഫിറ്റിംഗ്സും മോഷണം പോയിരുന്നു. അന്ന് പരാതി നൽകിയിട്ട് ഇതുവരെ പ്രതികളെ പിടികൂടിയിട്ടില്ലെന്നും പ്രഥമാധ്യാപിക പറഞ്ഞു. സ്കൂളിന് നേരെ തുടർച്ചയായി നടക്കുന്ന ആക്രമണത്തിലെ പ്രതികളെ പിടികൂടാൻ പോലീസ് തയ്യാറാകണമെന്ന് പി ടി എ പ്രസിഡന്റ് സുബൈർ ആവശ്യപ്പെട്ടു. പരാതി നൽകിയതിനെത്തുടർന്ന് അമ്പലപ്പുഴ പോലീസെത്തി അന്വേഷണം. പ്രതികളെ പിടികൂടാന്‍ വൈകിയാല്‍ ഇനിയും സ്കൂളിനുനേരെ ആക്രമണം ഉണ്ടാകുമോയെന്ന ആശങ്കയിലാണ് സ്കൂള്‍ അധികൃതര്‍. 

മാസങ്ങള്‍ക്ക് മുമ്പ് പത്തനംതിട്ട അടൂരിലെ ഗവ. എല്‍.പി. സ്കൂളില്‍ സാമൂഹിക വിരുദ്ധരുടെ ആക്രമണം ഉണ്ടായിരുന്നു. സ്കൂളിലെ ഓഫീസ് മുറി കുത്തിത്തുറന്ന് ലാപ്ടോപ്പ് മോഷ്ടിച്ചു. പ്രൊജക്ടർ അടക്കമുള്ള ഉപകരണങ്ങളും നശിപ്പിച്ചു. അർദ്ധരാത്രിയിലാണ് അക്രമി സംഘം സ്കൂളിൽ കയറിയത്. രാവിലെ അധ്യാപകർ എത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിഞ്ഞത്. സ്കൂളിലെ പാചകപ്പുരയിൽ അതിക്രമിച്ചു കയറിയ അക്രമികൾ ഭക്ഷണം പാകം ചെയ്യുകയും പാത്രങ്ങൾ സമീപത്തുള്ള കാട്ടിലേക്ക് വലിച്ചെറിയുകയുമായിരുന്നു. 

More stories...'സുഖമായി ഉറങ്ങാന്‍ ഡോക്ടർ എ.സി ഓണാക്കി'; തണുത്തുറഞ്ഞ് മരിച്ചത് രണ്ടു പിഞ്ചുകുഞ്ഞുങ്ങള്‍, ഹൃദയതകർന്ന് കുടുംബം
More stories...'ഒരു രക്ഷയുമില്ലാത്ത റോഡാ'; പൊളിയാന്‍ ഒന്നും ബാക്കിയില്ല, പാല്‍ച്ചുരം റോഡില്‍ 'സാഹസിക യാത്ര'
 

Follow Us:
Download App:
  • android
  • ios