ഹരിപ്പാട്: കെ എസ് ഇ ബി കരാര്‍ ജീവനക്കാരന്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ ഓവര്‍സിയര്‍ അറസ്റ്റില്‍. ചേര്‍ത്തല സ്വദേശി ബിജുമോനെ (49) യാണ് കനകക്കുന്ന് പോലീസ് അറസ്റ്റ് ചെയ്തത്.

ഏപ്രില്‍ 5ന് വേലഞ്ചിറക്ക് സമീപം ലൈനില്‍ അറ്റകുറ്റപ്പണി നടത്തുന്നതിനിടയിലാണ് കരാര്‍ ജീവനക്കാരനായ കാരിച്ചാല്‍ തറയില്‍ വിമല്‍കുമാര്‍ (30)ഷോക്കേറ്റു മരിച്ചത്. തുടര്‍ന്ന് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് നടത്തിയ അന്വേഷണത്തില്‍ വേണ്ടത്ര സുരക്ഷാ ക്രമീകരണങ്ങള്‍ പാലിക്കാതെയാണ് ലൈനില്‍ ജോലി ചെയ്തിരുന്നത് എന്ന് കണ്ടെത്തി. തുടര്‍ന്ന് ഓവര്‍സിയര്‍ക്കെതിരെ  നടപടി എടുക്കാന്‍ പൊലീസിലേക്ക് റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു. മനഃപൂര്‍വമല്ലാത്ത നരഹത്യക്ക് പൊലീസ് കേസെടുത്തു.