കായംകുളം: കക്കൂസ് മാലിന്യം തള്ളുന്നതിനെ തുടർന്നുണ്ടായ തർക്കത്തിൽ യുവാവിന് വെട്ടേറ്റു. ഐക്യ ജംഗ്ഷൻ കാട്ടിശേരിൽ സാജിദ് (22)നാണ് വെട്ടേറ്റത്. ഇയാളെ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാഴ്ച മുൻപാണ് മാലിന്യവുമായി വന്ന വാഹനം സാജിദും മറ്റും ചേർന്ന് തടഞ്ഞിരുന്നു.

ഇതേച്ചൊല്ലി വാഹനത്തിന്റെ ഡ്രൈവറുമായി തർക്കമുണ്ടാകുകയും വാഹന ഉടമ ഡ്രൈവറെ മാറ്റുകയും ചെയ്തുവെന്നും, തുടർന്ന് ഡ്രൈവറുമായി ഉണ്ടായ വാക്കുതർക്കത്തിനിടെയാണ് സാജിദിന് വെട്ടേറ്റതെന്ന് പൊലീസ് പറഞ്ഞു. പുല്ലു കുളങ്ങര സ്വദേശി അനീഷിനെതിരെ പോലീസ് കേസെടുത്തു.