ബംഗളുരുവില്‍ നിന്ന് വില്‍പ്പനക്കെത്തിച്ച 40 ഗ്രാം രാസലഹരിയുമായി മൂത്തേടം സ്വദേശിയായ യുവാവിനെ വഴിക്കടവില്‍ വെച്ച് പൊലീസ് അറസ്റ്റ് ചെയ്തു. ലഹരി സംഘങ്ങള്‍ക്കിടയില്‍ 'മുരുകന്‍' എന്നറിയപ്പെടുന്ന ഇയാള്‍, ജില്ലയിലേക്ക് ലഹരിയെത്തിക്കുന്ന സംഘത്തിലെ പ്രധാനി 

മലപ്പുറം: ബംഗളുരുവില്‍ നിന്നും വില്‍പനക്കായി കൊണ്ടുവന്ന 40 ഗ്രാം രാസലഹരിയുമായി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മൂത്തേടം കാരപുറം സ്വദേശി കല്ലുപുരയില്‍ ലിജു എബ്രഹാമിനെ ആണ് (28) എസ്.ഐ പി.ടി. സൈഫുള്ള അറസ്റ്റ് ചെയ്തത്. ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നിലമ്പൂര്‍ ഡിവൈ.എസ്.പി സാജു കെ.അബ്രഹാമിന്റെ നിര്‍ദ്ദേശപ്രകാരം രാത്രി ഒമ്പത് മണിയോടെ വഴിക്കടവ് ആനമറിയില്‍ നടത്തി യ പരിശോധനയിലാണ് പ്രതി പി ടിയിലായത്. ലഹരി സംഘങ്ങള്‍ക്കിടയില്‍ മുരുകന്‍ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന പ്രതി ബംഗളുരു വില്‍നിന്ന് ജില്ലയിലേക്ക് നേരിട്ട് രാസലഹരി എത്തിക്കുന്ന സം ഘത്തിലെ പ്രധാനിയാണെന്ന് പൊലീസ് പറഞ്ഞു. ഗ്രാമിന് 3500

രൂപ നിരക്കിലാണ് പ്രതി എം. ഡി.എം.എ വില്‍പന നടത്തിയിരുന്നത്. രാസലഹരി ലഭിച്ച ഉറവിടത്തെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. രാസലഹരി കൈവശം വെച്ചതിന് പ്രതിക്കെതിരെ എക്‌സൈസിലും കേസ് നിലവിലുണ്ട്. എസ്. ഐ ബി.തോമസ്, സീനിയര്‍ സി. പി .ഒ സൂര്യകുമാര്‍, സി. പി. ഒ വിനു, ഡാന്‍സാഫ് അംഗങ്ങളായ എന്‍. പി.സുനില്‍, അഭിലാഷ് കൈപ്പിനി, ആശിഫ് അലി, ടി. നിബിന്‍ ദാസ്, ജിയോ ജേക്കബ്, പി. സജീഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.