Asianet News MalayalamAsianet News Malayalam

സഹകരണ വിദ്യാഭ്യാസ രംഗത്ത് മാറ്റങ്ങള്‍ കൊണ്ടു വരും; മന്ത്രി വി. എന്‍ വാസവന്‍

സഹകരണ വിദ്യാഭ്യാസം പ്രചരിപ്പിക്കുന്നതില്‍ സംസ്ഥാന സഹകരണ യൂണിയന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മഹത്തരമാണെന്ന് മന്ത്രി പറഞ്ഞു.

cooperation minister vn vasavan inaugurates union cooperative head office renovation project
Author
First Published Aug 31, 2024, 3:27 PM IST | Last Updated Aug 31, 2024, 3:27 PM IST

തിരുവനന്തപുരം : സഹകരണ വിദ്യാഭ്യാസ രംഗത്തും പരിശീലന രംഗത്തും മാറ്റങ്ങള്‍ കൊണ്ട് വരുമെന്ന് സഹകരണ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ അഭിപ്രായപ്പെട്ടു. സംസ്ഥാന സഹകരണ യൂണിയന്റെ തിരുവനന്തപുരത്തെ ആസ്ഥാനമന്ദിരത്തിന്‍റെ നവീകരണ പ്രവൃത്തികളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച്  സംസാരിക്കുകയായിരുന്നു മന്ത്രി, കാലാനുസൃതമായ മാറ്റങ്ങള്‍ സഹകരണ വിദ്യാഭ്യാസ രംഗത്ത് അനിവാര്യമാണെന്ന് വി.എന്‍ വാസവന്‍പറഞ്ഞു. 

കാലഘട്ടം ആവശ്യപ്പെടുന്ന രീതിയില്‍ സഹകരണ വിദ്യാഭ്യാസം, പരിശീലനം, ഗവേഷണം തുടങ്ങിയ മേഖലകളില്‍ നൂതന സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതുണ്ട്. സഹകരണ വിദ്യാഭ്യാസം പ്രചരിപ്പിക്കുന്നതില്‍ സംസ്ഥാന സഹകരണ യൂണിയന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മഹത്തരമാണ്.  3.50 കോടി രൂപ ചെലവഴിച്ച് സമയബന്ധിതമായി സഹകരണ യൂണിയന്‍ ആസ്ഥാനമന്ദിരത്തിന്റെ പണി പൂര്‍ത്തീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാന സഹകരണ യൂണിയന്‍ ചെയര്‍മാന്‍ കോലിയക്കോട് എന്‍ കൃഷ്ണന്‍ നായര്‍ അധ്യക്ഷനായ ചടങ്ങില്‍ സഹകരണ യൂണിയന്‍ അഡീഷണല്‍ രജിസ്ട്രാര്‍- സെക്രട്ടറി രജിത് കുമാര്‍ എം.പി  സ്വാഗതവും , സംസ്ഥാന സഹകരണ യൂണിയന്‍ മാനേജിംഗ്  കമ്മിറ്റി അംഗം എന്‍ . കെ  രാമചന്ദ്രന്‍ നന്ദിയും പറഞ്ഞു.

Read More : എയർപോർട്ട് കഫേ ജീവനക്കാരിയായ നാദാപുരം സ്വദേശിനി ബെംഗളൂരുവിൽ മരിച്ചനിലയിൽ, കണ്ടെത്തിയത് സുഹൃത്ത്

Latest Videos
Follow Us:
Download App:
  • android
  • ios