Asianet News MalayalamAsianet News Malayalam

മോടിപിടിപ്പിച്ച് തുറന്നിട്ട് ഒരാഴ്ച, കൊപ്രാവെളിച്ചെണ്ണ യൂണിറ്റിന് തീപിടിച്ചു; ഏഴ് ലക്ഷം രൂപയുടെ നഷ്ടം

ഈ സമയം കടയിലുണ്ടായിരുന്ന ഉടമ പി കെ രാജീവും ജീവനക്കാരി സൂര്യയും പുറത്തേക്കിറങ്ങി രക്ഷപെട്ടു. തുടർന്ന് നാട്ടുകാരുടെ നേതൃത്വത്തിൽ തീയണക്കാൻ ശ്രമം നടത്തിയെങ്കിലും അതിരൂക്ഷമായ പുക കാരണം ആർക്കും അടുത്തേക്ക് ചെല്ലാൻ കഴിഞ്ഞില്ല

copra coconut oil unit fire accident loss of 7 lakhs
Author
First Published Aug 26, 2024, 4:50 PM IST | Last Updated Aug 26, 2024, 4:50 PM IST

അമ്പലപ്പുഴ: നീർക്കുന്നത്ത് വെളിച്ചെണ്ണ നിർമിക്കുന്ന സ്ഥാപനത്തിന് തീപിടിച്ചു. ഏകദേശം ഏഴ് ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. നീർക്കുന്നം ജംഗ്ഷന് സമീപം പ്രവർത്തിക്കുന്ന കേരാ ദിൻ എന്ന സ്ഥാപനത്തിലാണ് തിങ്കളാഴ്ച ഉച്ചയോടെ തീപിടുത്തമുണ്ടായത്. കൊപ്രാ ഉണക്കുന്ന ഡ്രയറിന്റെ ഗ്യാസ് സിലിണ്ടറിറിന് ചോർച്ചയുണ്ടായതാണ് തീപിടിക്കാൻ കാരണം. 

ഈ സമയം കടയിലുണ്ടായിരുന്ന ഉടമ പി കെ രാജീവും ജീവനക്കാരി സൂര്യയും പുറത്തേക്കിറങ്ങി രക്ഷപെട്ടു. തുടർന്ന് നാട്ടുകാരുടെ നേതൃത്വത്തിൽ തീയണക്കാൻ ശ്രമം നടത്തിയെങ്കിലും അതിരൂക്ഷമായ പുക കാരണം ആർക്കും അടുത്തേക്ക് ചെല്ലാൻ കഴിഞ്ഞില്ല. പിന്നീട് ആലപ്പുഴ തകഴി എന്നിവിടങ്ങളിൽ നിന്നായി അ‌ഞ്ച് യൂണിറ്റ് ഫയർ ഫോഴ്സെത്തി കടയുടെ ചില്ല് തകർത്താണ് രക്ഷാ പ്രവർത്തനം നടത്തിയത്. 

ഫയർഫോഴ്സിൻ്റെ നേതൃത്വത്തിൽ അമ്പലപ്പുഴ പൊലീസും നാട്ടുകാരും ചേർന്ന് രണ്ട് മണിക്കൂറോളം നടത്തിയ പരിശ്രമത്തിനൊടുവിലാണ് തീ പൂർണമായും അണക്കാൻ കഴിഞ്ഞത്. ഒന്നേമുക്കാൽ ലക്ഷത്തോളം രൂപയുടെ കൊപ്ര, വെളിച്ചെണ്ണ, യന്ത്രമഗ്രികൾ എന്നിവയടക്കം എല്ലാം കത്തി നശിച്ചു. ഏകദേശം ഏഴ് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. നേരത്തെ ഇവിടെ പ്രവർത്തിച്ചിരുന്ന ഈ സ്ഥാപനം മോടിപിടിപ്പിച്ചതിന് ശേഷം ഒരാഴ്ച മുൻപാണ് വീണ്ടും പ്രവർത്തനമാരംഭിച്ചത്. 

രാജ്യത്തെ എല്ലാ പൊലീസ് സേനകൾക്കും ആശ്വസിക്കാം! ഉറക്കം കെടുത്തിയ എടിഎം തട്ടിപ്പ് വീരനെ കുടുക്കി കേരള പൊലീസ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios