വടകര: വ‌ട‌ക‌ര‌ മണ്ഡലത്തില്‍ സ്വ‌ത‌ന്ത്ര‌ സ്ഥാനാര്‍ഥിയായി മത്സരിച്ച സി ഒ ടി ന‌സീറിനാണ് വെട്ടേറ്റത്. ത‌ല‌ശ്ശേരിയില്‍ വച്ചായിരുന്നു ആക്രമണം. പുതിയ‌സ്റ്റാന്‍റ് പ‌രിസ‌ര‌ത്ത് നില്‍ക്കുകയായിരുന്ന നസീറിനെ മൂന്നംഗ സംഘമാണ് അക്രമിച്ചത്.

ആക്രമണത്തില്‍ കാര്യമായി പരിക്കേറ്റ നസീറിനെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. പൊലീസെത്തി നസീറിന്‍റെ മൊഴി രേഖപ്പെടുത്തി. ബൈക്കിലെത്തിയ മൂന്നുപേര്‍ ചേര്‍ന്ന് ആക്രമിക്കുകയായിരുന്നുവെന്ന് നസീര്‍ പൊലീസിനോട് പറഞ്ഞു.

സിപിഎം പ്രവര്‍ത്തകനായിരുന്ന നസീര്‍ പിന്നീട് പാര്‍ട്ടിയുമായി തെറ്റിപ്പിരിയുകയായിരുന്നു. ഇതിന് ശേഷമാണ് തെരഞ്ഞെടുപ്പില്‍ വടകരയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ചത്. ത‌ല‌ശ്ശേരി ന‌ഗ‌ര‌സ‌ഭ‌യില്‍ കൗണ്‍സില‌റായി പ്രവര്‍ത്തിച്ചിട്ടുള്ള നസീര്‍ ഉമ്മ‌ന്‍ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ തലശ്ശേരിയില്‍ വച്ച് ക‌ല്ലെറിഞ്ഞ‌ കേസിലെ പ്ര‌തി കൂടിയാണ്.

 

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക.