യുപി, ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികളുടെ വിവിധ കലാ പ്രകടനങ്ങളും അരങ്ങേറി.

തിരുവനന്തപുരം: തിരുവനന്തപുരം കോട്ടണ്‍ഹില്‍ ജിജിഎച്ച്എസ്എസ് വിദ്യാരംഗം കലാസാഹിത്യ വേദിയുടെ അഭിമുഖ്യത്തില്‍ കര്‍ഷക ദിന ആഘോഷം സംഘടിപ്പിച്ചു. ഓഗസ്റ്റ് 17 ന് ഓണ്‍ലൈനായി നടന്ന ചടങ്ങ് കാര്യവട്ടം ശ്രീകണ്ഠന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. എസ്എംസി ചെയര്‍മാന്‍ ശ്രീ പ്രദീപ് കുമാര്‍ അധ്യക്ഷനായിരുന്നു.

തുടര്‍ന്ന് യുപി, ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികളുടെ വിവിധ കലാ പ്രകടനങ്ങളും അരങ്ങേറി. വിന്‍സെന്‍റ് എ, രാജേഷ് ബാബു വി, ലീന എം തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.