ചെഞ്ചെവിയൻ ആമകളെ പല ജില്ലകളിലും കണ്ടതിനാൽ ജൈവ അധിനിവേശ ജാഗ്രത വേണമെന്നാണ് വിദഗ്ധാഭിപ്രായം...
തൃശൂർ: എത്തിപ്പെടുന്നിടത്തെയെല്ലാം ആവാവ്യവസ്ഥയെ നശിപ്പിക്കുന്ന ചെഞ്ചെവിയൻ ആമകളെ കേരളത്തിൽ വ്യാപകമായി കണ്ടുവരുന്നതായി റിപ്പോർട്ടുകൾ. ഫെബ്രുവരി മുതൽ കണ്ടെത്തിയ 80 ആമകളെ പീച്ചിയിലെ ജൈവ അധിനിവേശ പഠനകേന്ദ്രത്തിൽ എത്തിക്കുകയായിരുന്നു.
വെള്ളിയാഴ്ച വയനാട്ടിലെ കൽപ്പറ്റയിൽ റോഡരികിൽ വച്ച് ചെഞ്ചെവിൻ ആമയെ കണ്ടെത്തി. കോഴിക്കോട് തിരുവാച്ചിറ ക്ഷേത്രക്കുളം, തിരുവനന്തപുരം പാതിരാപ്പിള്ളി ക്ഷേത്രക്കുളം, പാണഞ്ചേരിയിലെ സ്വകാര്യ പുരയിടം എന്നിവിടങ്ങളിൽനിന്നും ആമകളെ കിട്ടി. തൊടുപുഴയിൽനിന്ന്ലഭിച്ചത് 12 എണ്ണമാണ്. രണ്ടെണ്ണം ചാക്കിൽക്കെട്ടി ഉപേക്ഷിച്ച നിലയിലായിരുന്നു. ഇവ അലർജിക്ക് കാരണമാകുന്നവയാണ്.
ചെഞ്ചെവിയൻ ആമകളെ പല ജില്ലകളിലും കണ്ടതിനാൽ ജൈവ അധിനിവേശ ജാഗ്രത വേണമെന്നാണ് വിദഗ്ധാഭിപ്രായം. ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കും ഈ ആമകള്‍. ജീവികളില്‍ രോഗബാധ ഉണ്ടാക്കുന്ന സാല്‍മണെല്ലാ ബാക്ടീരിയയുടെ വാഹകരാണ് ഈയിനം ആമകള്‍. വയറിളക്കം, പനി, ചര്‍ദ്ദി, ഉദരരോഗങ്ങള്‍ എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങള്‍. കുട്ടികള്‍ ഇത് കൈകൊണ്ട് തൊടാതിരിക്കുന്നതാണ് നല്ലത് എന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.
Read More : ലോകത്തെ വിറപ്പിക്കുന്ന അധിനിവേശ ആമകള്‍ കേരളത്തിലുമെത്തി!
ശരാശരി 30 വര്‍ഷം ആയുസ്സുള്ള ഈ ആമകളെ കുറേ കഴിയുമ്പോള്‍ ആളുകള്‍ തോട്ടിലോ കിണററിലോ ഒക്കെ ഉപേക്ഷിക്കും. ഭക്ഷണമായി ഉപയോഗിക്കപ്പെടാത്തതിനാല്‍ അവ ദീര്‍ഘകാലം ജീവിക്കും. അനേകം കുഞ്ഞുങ്ങള്‍ക്ക് ജന്‍മമേകും. നമ്മുടെ ജലാശയങ്ങള്‍ കീഴടക്കി അതിവേഗം വളരും. അതോടെ നമ്മുടെ നാടന്‍ ആമകള്‍ക്ക് ഭക്ഷണവും ഇടവും ഇല്ലാതാവും. നമ്മുടെ പരിസ്ഥിതിക്ക് അനുയോജ്യമായ നാടന്‍ ആമകള്‍ ഇല്ലാതാവും. ചുറ്റുപാടും ചെഞ്ചെവിയന്‍ ആമകള്‍ നിറയും.
ജലത്തിലെ മുഴുവന്‍ സസ്യജാലങ്ങളെയും നാടന്‍ ആമകളെയും മല്‍സ്യങ്ങളെയും തവളകളെയും ഇതില്ലാതാക്കുകയും കുട്ടികള്‍ക്കടക്കം ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്ന ഈ ആമ വർഗ്ഗത്തെ അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും ഓസ്‌ട്രേലിയയുമെല്ലാം നശിപ്പിക്കുകയാണ്. ഈ ആമകളെ കൂട്ടമായി കണ്ടാല്‍ വെടിവെച്ചു കൊല്ലാനാണ് ഓസ്‌ട്രേലിയ ജനങ്ങള്‍ക്ക് നല്‍കിയ മുന്നറിയിപ്പ്.
നിങ്ങളുടെ വീടുകളില്‍ ചെഞ്ചെവിയന്‍ ആമകള്‍ ഉണ്ടെങ്കില്‍, ഒരു കാരണവശാലും ചുറ്റുപാടിലേക്കോ ജലാശയങ്ങളിലേക്കോ അവയെ ഉപേക്ഷിക്കാതിരിക്കണം. താഴെ പറയുന്ന നമ്പറില്‍ ഉടന്‍ തന്നെ വിളിക്കുക.
Nodal Centre for Biological Invasions (NC-BI): 0487 2690222
വിവരം കിട്ടിയാല്‍ പീച്ചിയിലെ കേരള വനഗവേഷണ കേന്ദ്രത്തില്‍നിന്നുള്ള സംഘം നിങ്ങളുടെ വീട്ടിലെത്തി ഈ ആമകളെ ഏറ്റുവാങ്ങും.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
