നെടുങ്കണ്ടം:  മാവടി അശോകവനത്ത് വീട്ടിൽ സൂക്ഷിച്ചിരുന്ന എട്ട് ലിറ്റർ ചാരായവും, 120 ലിറ്റർ കോടയും, വാറ്റുപകരണങ്ങളും എക്സൈസ് സംഘം പിടികൂടി. മുളകുപാറയിൽ വീട്ടിൽ മൊട്ട എന്നു വിളിക്കുന്ന മുരുകേശനെ (26) പ്രതിയാക്കി കേസെടുത്തു. പ്രതി ഓടി രക്ഷപ്പെട്ടു. ഉടുമ്പൻചോല എക്സൈസ് സർക്കിൾ ഓഫീസിന്‍റെയും, ഇടുക്കി എക്സൈസ് ഇന്‍റലിജന്‍സിന്‍റെയും സംയുക്ത പരിശോധനയിലാണ് ചാരായം ഉൾപ്പെടെയുള്ളവ കണ്ടെത്തിയത്. 

മുരുകേശൻ വാറ്റി എടുക്കുന്ന ചാരായം മാവടി ഭാഗങ്ങളിൽ വില്‍പ്പനയ്ക്ക് എത്തുന്നതായി എക്സൈസിന് വിവരം ലഭിച്ചതിനെ തുടർന്നായിരുന്നു റെയ്ഡ്. പ്രതിയെ സഹായിക്കുന്നവരെക്കുറിച്ചും അന്വേഷണം ആരംഭിച്ചു.  പ്രിവന്‍റീവ് ഓഫീസർ കെആർ ബാലന്‍റെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ ഇന്‍റലിജൻസ് ബ്യൂറോ പ്രിവന്‍റീവ് ഓഫീസർ എംപി പ്രമോദ്, ഉടുമ്പൻചോല സർക്കിൾ ഓഫീസ് സിവിൽ എക്സൈസ് ഓഫീസർമാരായ കെഎസ് അനൂപ്, ലിജോ ജോസഫ്, എം നൗഷാദ്, സന്തോഷ് തോമസ്,ഷിബു ജോസഫ് എന്നിവർ പങ്കെടുത്തു.

പ്രതീകാത്മക ചിത്രം