ചാരുംമൂട്: ആലപ്പുഴ ചാരുംമൂടിൽ ഒരുമണിക്കൂർ ഇടവേളയിൽ ദമ്പതികൾ മരിച്ചു. ആദിക്കാട്ടുകുളങ്ങര സലീന മൻസിൽ അബ്ദുൽ സമദ് (75), ഭാര്യ സുലൈഖ ബീവി (65) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച രാത്രിയിൽ നെ‍ഞ്ചുവേദന അനുഭവപ്പെട്ട സുലൈഖ ബീവിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രി പത്തോടെ മരിക്കുകയായിരുന്നു.

തുടർന്ന് സുലൈഖ ബീവിയുടെ മൃതദേഹം വീട്ടിലെത്തിച്ച ശേഷം പത്തരയോടെ ഭർത്താവ് അബ്ദുൽ സമദും മരണപ്പെടുകയായിരുന്നു. ഇരുവരുടെയും മൃതദേഹങ്ങൾ ആദിക്കാട്ടുകുളങ്ങര ജുമാ മസ്ജിദിൽ തിങ്കളാഴ്ച കബറടക്കി.