കുന്ദമംഗലം എം.എല്‍.എ. അഡ്വ. പി.ടി.എ. റഹീം പുസ്തകങ്ങള്‍ ഏറ്റുവാങ്ങി.

കോഴിക്കോട്: അമ്പതാം വിവാഹവാര്‍ഷിക ദിനത്തില്‍ 50 പുത്തന്‍ പുസ്തകങ്ങള്‍ ലൈബ്രറിക്ക് നല്‍കി പാറക്കല്‍ മാധവന്‍ നായരും സരോജിനിയമ്മയും തങ്ങളുടെ വിവാഹ വാര്‍ഷികദിനം വ്യത്യസ്ഥമാക്കി. മടവൂര്‍ അരങ്കില്‍ത്താഴത്ത് പ്രവര്‍ത്തിച്ചു വരുന്ന അരങ്കില്‍ മുസ്തഫ ഗ്രന്ഥാലയത്തിനാണ് ഇവര്‍ പുസ്തങ്ങള്‍ കൈമാറിയത്. കുന്ദമംഗലം എം.എല്‍.എ. അഡ്വ. പി.ടി.എ. റഹീം പുസ്തകങ്ങള്‍ ഏറ്റുവാങ്ങി. അരങ്കില്‍ മുസ്തഫ ഗ്രന്ഥാലയത്തില്‍ തുടക്കം കുറിച്ച ആനിവേഴ്‌സറി ഗിഫ്റ്റ് പദ്ധതി പ്രകാരമാണ് പുസ്തകങ്ങള്‍ നല്‍കിയത്. ചടങ്ങില്‍ പി. കോരപ്പന്‍ അദ്ധ്യക്ഷത വഹിച്ചു. സി.രാധാമണി, ഇ.എം.വാസുദേവന്‍, പി.ആലി, പി. വിപിന്‍ എന്നിവര്‍ സംസാരിച്ചു. 

പുതിയ പാർലമെന്‍റ് മന്ദിരം രാജ്യത്തിന് സമർപ്പിച്ച് മോദി; നിലവിളക്ക് കൊളുത്തി ഉദ്ഘാടനം, ചെങ്കോൽ സ്ഥാപിച്ചു