ആഗസ്റ്റ് 30 തിന് ഇരുവരെയും കാണാനില്ലെന്ന് കാണിച്ച് യുവാവിന്‍റെ ഭാര്യ ബാലുശ്ശേരി പൊലീസ് സ്റ്റേഷനിലും യുവാവിന്റെ ഭാര്യ നല്ലളം സ്റ്റേഷനിലും പരാതി നൽകിയിരുന്നു.  

കോഴിക്കോട്: വിവാഹവീട്ടില്‍ വെച്ച് പരിചയപ്പെട്ട് യുവാവും യുവതിയും മാസങ്ങള്‍ക്ക് ശേഷം കുഞ്ഞുങ്ങളെയും ഉപേക്ഷിച്ച് ഒളിച്ചോടി. ഗായകനായ യുവാവിനെയും യുവതിയെയും ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് കിനാലൂര്‍ സ്വദേശിയായ കല്ലിടുക്കിൽ ഷമ്മാസ്(35), നടുവണ്ണൂർ സ്വദേശി കുറ്റിക്കാട്ടിൽ ഷിബിന(31) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 

Add Asianetnews as a Preferred SourcegooglePreferred

ആഗസ്റ്റ് 30 തിന് ഇരുവരെയും കാണാനില്ലെന്ന് കാണിച്ച് യുവാവിന്‍റെ ഭാര്യ ബാലുശ്ശേരി പൊലീസ് സ്റ്റേഷനിലും യുവാവിന്റെ ഭാര്യ നല്ലളം സ്റ്റേഷനിലും പരാതി നൽകിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ ഇരുവരും കൊല്ലം കൊട്ടാരക്കര ഭാഗത്ത് ഒളിച്ച് താമസിക്കുകയാണെന്ന് വ്യക്തമാകുകയായിരുന്നു. ഒരു വിവാഹ വീട്ടില്‍ വെച്ചാണ് ഇരുവരും പരിചയപ്പെട്ടത്. യുവാവിന് ഭാര്യയും മൂന്ന് മക്കളും യുവതിക്ക് ഭര്‍ത്താവും ഒരു മകളുമുണ്ട്.