യുവതിയുടെ സമീപത്തെ സീറ്റിലിരുന്ന മലപ്പുറം വണ്ടൂര്‍ കാട്ടുമുണ്ട സ്വദേശി പി ഷാനവാസിനെതിരെ പൊലീസ് കേസെടുത്തു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ യുവതി മൊബൈലില്‍ പകര്‍ത്തിയിരുന്നു.

മലപ്പുറം: ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസില്‍ യുവതിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ വണ്ടൂര്‍ സ്വദേശി പിടിയില്‍. കഴിഞ്ഞ ദിവസം രാത്രി 7.30ഓടെ പന്തളം തിരുവനന്തപുരം റൂട്ടില്‍ കാരേറ്റ് ഭാഗത്തുവച്ചാണ് യുവതി ക്കുനേരെ അതിക്രമമുണ്ടായത്. യുവതിയുടെ സമീപത്തെ സീറ്റിലിരുന്ന മലപ്പുറം വണ്ടൂര്‍ കാട്ടുമുണ്ട സ്വദേശി പി ഷാനവാസിനെതിരെ പൊലീസ് കേസെടുത്തു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ യുവതി മൊബൈലില്‍ പകര്‍ത്തിയിരുന്നു.

തുടര്‍ന്ന് യുവതി കണ്ടക്ടറെ വിവരമറിയിക്കുകയും യുവതിയുടെ ആവശ്യപ്രകാരം ബസ് വട്ടപ്പാറ പൊലീസ് സ്റ്റേഷനില്‍ എത്തിക്കുകയുംചെയ്തു. കണ്ടക്ടറും മറ്റു യാത്രക്കാരും ചേര്‍ന്ന് ഷാനവാസിനെ പൊലീസിന് കൈമാറി. തന്നെ ഉടന്‍ വിട്ടയക്കണമെന്നാവശ്യപ്പെട്ട് ഇയാള്‍ സ്റ്റേഷനില്‍ പരാക്രമം കാട്ടി. കേസെടുത്ത വട്ടപ്പാറ പൊലീസ് പ്രതിയെ വെഞ്ഞാറമൂട് പൊലീസിന് കൈമാറി. തിരുവനന്തപുരത്തുള്ള റസ്റ്റോറന്റില്‍ പാചകക്കാരനാണ് ഷാനവാസ്.