ഇടുക്കി: ഇടുക്കി രാജാക്കാട് കുത്തുങ്കലിൽ കഞ്ചാവ് കച്ചവടം നടത്തിവന്ന ദമ്പതിമാരെ പിടികൂടി. വിൽപനയ്ക്കായ് കടയിൽ സൂക്ഷിച്ചിരുന്ന 24 പൊതി കഞ്ചാവും എക്സൈസ് സംഘം കണ്ടെത്തി. ഉടുമ്പൻചോല എക്സൈസ് സർക്കിൾ സംഘവും ജില്ലാ  ഇന്‍റന്റലിജൻസ് ബ്യൂറോയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ദമ്പതികൾ പിടിയിലായത്. 

കുത്തുങ്കൽ വെള്ളച്ചാട്ടത്തിന് സമീപം ചെറിയ പെട്ടിക്കട നടത്തി വന്ന ഉടുമ്പനാട്ട്  വേണു വേലായുധൻ  ഭാര്യ ഓമന എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഈ കട കേന്ദ്രീകരിച്ച് ചെറുപ്പക്കാർക്ക് കഞ്ചാവ് വില്പന നടത്തുന്നതായുള്ള ഇന്‍റലിജന്‍സ് റിപ്പോർട്ടിനെ തുടർന്നാണ് പരിശോധന നടത്തിയത്. ഒരു പൊതി കഞ്ചാവിന് 200 രൂപയ്ക്കാണ് വില്പന നടത്തിയിരുന്നത്.